മോഹൻലാൽ വിസ്മയിപ്പിച്ചു: വിഷ്‌ണു മഞ്ജു

പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'കണ്ണപ്പ'യുടെ ഗ്ലോബൽ റിലീസ് ജൂൺ 27ന്
Vishnu Manchu awestruck by Mohanlal

ദുബായിൽ നടത്തിയ കണ്ണപ്പയുടെ പ്രൊമോഷണൽ ചടങ്ങിൽ സംസാരിക്കുന്ന വിഷ്ണു മഞ്ജു

Updated on

ദുബായ്: തന്‍റെ ഏറ്റവും പുതിയ തെലുങ്ക്​ ചിത്രമായ 'കണ്ണപ്പ'യിൽ ദക്ഷിണേന്ത്യയിലെയും ബോളിവുഡിലെയും നിരവധി സൂപ്പർ താരങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും തന്നെ വിസ്മയിപ്പിച്ചത് മലയാളത്തിന്‍റെ പ്രിയ താരം മോഹൻലാലാണെന്ന് ചിത്രത്തിലെ നായകൻ വിഷ്‌ണു മഞ്ജു. കണ്ണപ്പയിൽ മോഹൻലാലിനെ ഉൾപ്പെടുത്താനായത്​ തന്‍റെ സൗഭാഗ്യമായി കരുതുന്നുവെന്നും വിഷ്‌ണു അഭിപ്രായപ്പെട്ടു.

കണ്ണപ്പയുടെ അന്തർദേശിയ റിലീസുമായി ബന്ധപ്പെട്ട്​ ദുബായ് ദേര സിറ്റി സെന്‍ററിലെ വോക്‌സ് സിനിമാസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലിനൊപ്പമുള്ള അഭിനയം താൻ ഏറെ ആസ്വദിച്ചുവെന്നും വിഷ്‌ണു മഞ്ജു പറഞ്ഞു.

സംവിധായകൻ മുകേഷ്​ കുമാർ സിങ്ങിന്‍റെ ആദ്യ ചിത്രമായ കണ്ണപ്പ ജൂൺ 27ന് ആഗോള തലത്തിൽ റിലീസ് ചെയ്യും. മോഹൻ ലാലിനെ കൂടാതെ തെലുങ്ക്​ സൂപ്പർ താരം പ്രഭാസ്​, ബോളുവുഡ്​ സൂപ്പർ താരം അക്ഷയ്​ കുമാർ, തമിഴ്​ നടൻ ശരത്​ കുമാർ, നടൻ മോഹൻ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മോഹൻ ബാബുവാണ് ബിഗ് ബജറ്റ് ചിത്രമായ കണ്ണപ്പയുടെ നിർമാതാവ്. ന്യൂസിലാന്‍റിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടത്തിയത്. മലയാളി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയാണ് സംഗീത സംവിധായകൻ.തെലുങ്ക്, തമിഴ്, മലയാളം,ഹിന്ദി, കന്നഡ,ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പ്രീതി മുകുന്ദനാണ് ചിത്രത്തിലെ നായിക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com