ഹാക്ക് ചെയ്ത ഫേസ്ബുക് അക്കൗണ്ട് തിരിച്ചുപിടിച്ച സന്തോഷം പങ്കുവച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാകിസ്ഥാനിൽ നിന്നാണെന്നും വിഷ്ണു പറഞ്ഞു
vishnu unnikrishnan fb post screanshot
vishnu unnikrishnan fb post screanshot
Updated on

കോതമംഗലം : ചലച്ചിത്ര താരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തു. തുടർന്ന് 24 മണിക്കൂറിനുള്ളിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അക്കൗണ്ട് തിരിച്ചുപിടിച്ചു. വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെയാണ് അകൗണ്ട് തിരികെ കിട്ടിയ വിവരം അറിയിച്ചത്.

തിങ്കളാഴ്ച‌ രാത്രിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്നു പലതരം അശ്ലീല ചിത്രങ്ങളും വിഡിയോ ലിങ്കുകളും അക്കൗണ്ട് വഴി പ്രത്യക്ഷപ്പെട്ടിരുന്നു. ഉടൻ സൈബർ സെല്ലിൽ പരാതി നൽകിയ വിഷ്ണു പേജിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും താൻ ഉത്തരവാദിയല്ലെന്നു അറിയിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

തന്റെ ഫേസ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത്‌ പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വീഡിയോയും പോസ്റ്റ്‌ ചെയ്യുകയും, ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയക്കുകയും ചെയ്തതായി നിരവധി പേരാണ് തന്നെ അറിയിച്ചത്. ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫേസ്ബുക്കിൽ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും, ജിയാസ് ജമാലിനും ഒരു ലോഡ് നന്ദിയെന്നാണ് വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചത്. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ തന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദിയും വിഷ്ണു പറഞ്ഞു.

ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാകിസ്ഥാനിൽ നിന്നാണെന്നും വിഷ്ണു പറഞ്ഞു. 8,43,000 ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് നിലവിൽ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com