മണ്ണാറശാല ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി വിസ്മയയും സുചിത്രയും; 'തുടക്കം' വെള്ളിയാഴ്ച മുതൽ

ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്
vismaya mohanlal and suchitra mohanlal visit mannarasala temple

മണ്ണാറശാല ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി വിസ്മയയും സുചിത്രയും; 'തുടക്കം' വെള്ളിയാഴ്ച മുതൽ

Updated on

തന്‍റെ ആദ്യ ചിത്രമായ തുടക്കം വെള്ളിയാഴ്ച തിയെറ്ററുകളിൽ എത്താനിരിക്കെ ആലപ്പുഴ ഹരിപ്പാടുള്ള മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിൽ അമ്മ സുചിത്രക്കൊപ്പമെത്തി നടി വിസ്മയ മോഹൻലാൽ. വ്യാഴാഴ്ച രാവിലെയാണ് ഇരുവരും മണ്ണാറശാലയിലെത്തിയത്.

ഇതിന്‍റെ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിസ്മയയ്ക്ക് ആശംസകളറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. തുടക്കം നല്ല തുടക്കമാവട്ടെയെന്ന് ആളുകൾ ആശംസിക്കുന്നു.

ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. സായ് കുമാർ, ബോബി കുര്യൻ, മനോജ് കെ ജയൻ, ​ഗണേഷ് കുമാർ, അശ്വിൻ, കോട്ടയം രമേഷ്, ജയ കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com