മോഹൻലാലിന്‍റെ മകൾ വിസ്മയയും സിനിമയിലേക്ക്

സിനിമയുടെ പേര് വൈകാതെ പ്രഖ്യാപിക്കും.

തിരുവനന്തപുരം: മോഹൻലാലിന്‍റെ മകൾ വിസ്മയയും സിനിമാ അഭിനയത്തിലേക്ക്. ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് വിസ്മയ നായികയായി അഭിനയിക്കുക. സിനിമയുടെ പേര് വൈകാതെ പ്രഖ്യാപിക്കും. ഇതുവരെയും ചിത്രരചനയിലും എഴുത്തിലുമാണ് വിസ്മയ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

മോഹൻലാലാണ് മകൾ സിനിമയിലേക്ക് പ്രവേശിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ആശീർവാദ് ഫിലിംസന്‍റെ 37ാമത്തെ ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. 2018 എന്ന സിനിമയ്ക്കു ശേഷം ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ജൂഡിന്‍റേതാണ്.

മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാൽ മലയാളത്തിലെ യുവതാരങ്ങളിൽ ഒരാളാണ്. പ്രിയദർശന്‍റെ മകൾ കല്യാണിയും സിനിമയിലെത്തിയിരുന്നു. മനോജ് കെ ജയന്‍റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയും സിനിമയിൽ നായികയാകാൻ ഒരുങ്ങുകയാണ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com