ആറ് സംവിധായകര്‍ ഒരുമിക്കുന്ന സിരീസ് 'വണ്‍ നേഷന്‍': സംവിധായകരില്‍ പ്രിയദര്‍ശനും വിവേക് അഗ്നിഹോത്രിയും

ഇന്ത്യയെ ഒരൊറ്റ രാഷ്ട്രമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നായകന്മാരെക്കുറിച്ചാണ് പുതിയ സിരീസ്.
ആറ് സംവിധായകര്‍ ഒരുമിക്കുന്ന സിരീസ് 'വണ്‍ നേഷന്‍': സംവിധായകരില്‍ പ്രിയദര്‍ശനും വിവേക് അഗ്നിഹോത്രിയും
Updated on

ആറ് സംവിധായകര്‍ ഒരുമിക്കുന്ന സിരീസ് വണ്‍ നേഷന്‍ വരുന്നു.  പ്രിയദര്‍ശന്‍, വിവേക് അഗ്നിഹോത്രി, ഡോ. ചന്ദ്ര പ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹറ, സഞ്ജയ് സിങ് ചൗഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിരീസ് ഒരുക്കുന്നത്. വിഷ്ണുവര്‍ദ്ധന്‍, ഹിതേഷ് താക്കര്‍ എന്നിവര്‍ ചേര്‍ന്നാണു സിരീസ് നിര്‍മിക്കുന്നത്. വണ്‍ നേഷന്‍ എന്നു പേരിട്ടിരിക്കുന്ന സിരീസ് ഇന്ത്യയിലെ വാഴ്ത്തപ്പെടാത്ത നായകരെക്കുറിച്ചായിരിക്കുമെന്നു സംവിധായകന്‍ വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ കുറിച്ചു. 

കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഇപ്പോള്‍ പുതിയ ചിത്രമായ ദ വാക്‌സിന്‍ വാറിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ദ ഡല്‍ഹി ഫയല്‍സ് എന്നൊരു ചിത്രവും വിവേക് അഗ്നിഹോത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ ഒരൊറ്റ രാഷ്ട്രമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നായകന്മാരെക്കുറിച്ചാണ് പുതിയ സിരീസ്. 

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com