മറ്റ് സിനിമകളെ പോലെ തന്നെ ദിലീപിന്‍റെ ആ സിനിമയും വലിയ ദുരന്തമായിരുന്നു; വെളിപ്പെടുത്തലുമായി നിർമാതാവ്

"രാമലീലയ്ക്ക് ശേഷം ദിലീപിന്‍റെ ചിത്രങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ല"
voice of sathyanathan starring dileep was a big disaster says nm badusha

ദിലീപ് |ബാദുഷ

Updated on

ജനപ്രിയ നായകൻ എന്നറിയപ്പെട്ടിരുന്ന ദിലീപിന് കഴിഞ്ഞ എട്ടൊൻപത് വർഷങ്ങളായി ആ ലേബൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ന് ദിലീപ് ആരാധകർക്കിടയിൽ മാത്രമായി ആ ജനപ്രിയൻ എന്ന സ്ഥാനം ചുരുങ്ങിയിട്ടുണ്ട്. അടുത്തിടെ വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ഭഭബ അടക്കമുള്ള ചിത്രങ്ങൾക്ക് വേണ്ടത്ര ലാഭം കൈവരിക്കാനായില്ല. രാമലീലയ്ക്ക് ശേഷം ദിലീപിന്‍റെ ചിത്രങ്ങളൊന്നും തന്നെ സക്സസായില്ലെന്ന് തന്നെ പറയാം.

വോയ്സ് ഓഫ് സത്യനാഥൻ, പവി കെയർടേക്കർ, പ്രിൻസ് ആന്‍റ് ഫാമിലി എന്നിവയാണ് നിലവിൽ ആരാധകർ വിജയിച്ച ചിത്രങ്ങളായി പറയപ്പെടുന്നത്. എന്നാൽ ഇപ്പോഴിതാ വോയ്സ് ഓഫ് സത്യനാഥൻ വലിയൊരു ദുരന്തമായിരുന്നെന്ന വെളിപ്പെടുത്തലുമായി നിർമാതാവ് ബാദുഷ രംഗത്തെത്തിയിരിക്കുകയാണ്. വോയ്സ് ഓഫ് സത്യനാഥൻ ഒരു വിജയ ചിത്രമാണെന്നത് ആരാധകരുടെ മാത്രം അവകാശവാദമാണെന്നാണ് ബാദുഷ പറയുന്നത്.

voice of sathyanathan starring dileep was a big disaster says nm badusha
നല്ല ഭർത്താവിനെ കിട്ടാൻ കാമദേവനെ പൂജിച്ചു വ്രതം എടുത്തുവെന്ന് കാവ്യ; അതിനാലാണ് ദിലീപിനെ കിട്ടിയതെന്ന് ആരാധകർ!

വലിയ പ്രതീക്ഷയോടെ നിർമിച്ച ചിത്രമായിരുന്നു വോയ്സ് ഓഫ് സത്യനാഥനെന്നും എന്നാൽ താൻ‌ വിചാരിച്ചത്ര നേട്ടം ഉണ്ടായില്ലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ബാദുഷ വെളിപ്പെടുത്തുകയായിരുന്നു. ദിലീപിന്‍റെ മുന്‍ സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാല്‍ ആ സിനിമയുടെ ബിസിനസ് പ്രതീക്ഷിച്ചത്ര നടന്നില്ല. വലിയ ലാഭം പ്രതീക്ഷിച്ചാണ് ചെയ്തത്. പക്ഷേ, അതൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല വലിയൊരു ദുരന്തമായിരുന്നു ആ സിനിമയെന്നും ബാദുഷ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com