മോഹൻലാലിന്‍റെ പാൻ ഇന്ത‍്യൻ ചിത്രം; വൃഷഭ റീലിസ് തീയതി പ്രഖ‍്യാപിച്ചു

റിലീസ് തീയതി പ്രഖ‍്യാപിച്ചതിനു പിന്നാലെ ഒരു മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.
vrushabha movie release date confirmed

മോഹൻലാലിന്‍റെ പാൻ ഇന്ത‍്യൻ ചിത്രം; വൃഷഭ റീലിസ് തീയതി പ്രഖ‍്യാപിച്ചു

Updated on

മോഹൻലാൽ നായകനായെത്തുന തെലുങ്ക്- മലയാളം ചിത്രം വൃഷഭയുടെ റിലീസ് തീയതി പ്രഖ‍്യാപിച്ചു. കന്നഡ സംവിധായകനായ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഡിസംബർ 25നാണ് തിയെറ്ററിലെത്തുക. റിലീസ് തീയതി പ്രഖ‍്യാപിച്ചതിനു പിന്നാലെ ഒരു മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ചേർന്ന് ബാലാജി ടെലിഫിലിംസിന്‍റെ ബാനറിൽ ഏക്‌ത കപൂറാണ് ചിത്രം നിർമിക്കുന്നത്. എല്ലാ തലമുറകളെയും ആവേശം കൊള്ളിക്കാൻ കഴിയുന്ന ആക്ഷൻ എന്‍റർടെയ്‌നറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. നേരത്തെ നവംബർ 7ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് തീയതി മാറ്റുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com