മോഹൻലാലിന്‍റെ വൃഷഭയിലെ ആദ്യഗാനം അപ്പ പുറത്ത്; ക്രിസ്തുമസിന് റിലീസ്

മോഹൻലാൽ രണ്ട് വ്യത്യസ്ത ലുക്കിൽ
vrusshabha song Out

മോഹൻലാലിന്‍റെ വൃഷഭയിലെ ആദ്യഗാനം അപ്പ പുറത്ത്

Updated on

കൊച്ചി: മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രം വൃഷഭയിലെ ആദ്യഗാനം പുറത്ത്. അപ്പ എന്ന ടൈറ്റലിലൂടെയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്. സാം. ഈണം നൽകിയ ഗാനത്തിന് വരികൾ കുറിച്ചത് വിനായക് ശശികുമാറാണ്. മധുബാലകൃഷ്ണനാണ് മലയാള പതിപ്പിന്‍റെ ഗാനം ആലപിച്ചിരിക്കുന്നത്.

ക്രിസ്തുമസ് ദിനത്തിൽ ചിത്രം റിലീസ് ചെയ്യും. കന്നഡ സംവിധായകൻ നന്ദകിഷോറാണ് സംവിധാനവും, രചനയും നിർവഹിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസ് ആണം ചിത്രം കേരളത്തിലെത്തിക്കുന്നത്.

ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഫി പരേഖ് മേത്ത എന്നിവർ ചേർന്നാണ് വൃഷഭ നിർമിച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണ് ചിത്രം പറയുന്നത്.

കന്നഡ, തെലുങ്ക്, മലയാളം,ഹിന്ദി എന്നി ഭാഷങ്ങളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രാജാവിന്‍റെ ലുക്കിലുള്ള മോഹൻലാലിന്‍റെ പോസ്റ്റർ വൻ ജനശ്രദ്ധ നേടിയിരുന്നു. സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്സേന, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com