മാധുരിയുടേത് 'വൾഗർ' നൃത്തം, ശ്രീദേവി തഴയപ്പെട്ടു; പോസ്റ്റിന് ലൈക് ചെയ്ത് ജാൻവി |Video

മാധുരിയുടെ ശ്രീദേവിയും തമ്മിലുള്ള ശത്രുത ബോളിവുഡിന് പരിചിതമാണ്.
Vulgar dancer Madhuri, post liked by janhvi kapoor

മാധുരിയുടേത് 'വൾഗർ' നൃത്തം, ശ്രീദേവി തഴയപ്പെട്ടു; പോസ്റ്റിന് ലൈക് ചെയ്ത് ജാൻവി

Updated on

മാധുരി ദീക്ഷിതിനെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റിൽ ലൈക് ചെയ്ത് ശ്രീദേവിയുടെ മകളും ബോളിവുഡിലെ യുവനടിയുമായ ജാൻവി കപൂർ. ധക് ധക് കർനേ ലഗാ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്ന മാധുരിയുടെ ചിത്രവും ഒപ്പം ഖുദാ ഗവാ എന്ന ചിത്രത്തിലെ ശ്രീദേവിയുടെ ചിത്രവും ചേർത്താണ് വിമർശനക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്. ആ സിനിമയിൽ ആകെ വർഗർ നൃത്തം മാത്രമാണ് മാധുരി ചെയ്തിരിക്കുന്നത്. എന്നിട്ടും ആ വർഷം ഫിലിം ഫെയർ പുരസ്കാരം മാധുരിക്കു ലഭിച്ചു. ഖുദാ ഗവായിൽ ഇരട്ട വേഷം ചെയ്തിട്ടും മിച്ച അഭിനയം കാഴ്ച വച്ചിട്ടും ശ്രീദേവിയെ മനപ്പൂർവം അവഗണിച്ചുവെന്നാണ് പോസ്റ്റിലുള്ളത്. ഇൻസ്റ്റഗ്രാമിൽ ഈ പോസ്റ്റിൽ ജാൻവിയും ലൈക് ചെയ്തിട്ടുണ്ട്.

മാധുരിയുടെ ശ്രീദേവിയും തമ്മിലുള്ള ശത്രുത ബോളിവുഡിന് പരിചിതമാണ്. ഒരു കാലത്ത് ഇരുവരുടെയും ശത്രുതയുടെ കഥകളായിരുന്നു ഗോസിപ്പ് കോളങ്ങളുടെ പ്രിയപ്പെട്ട വിഷയം. ഇരുവരും ഒരിക്കലും ഒന്നിച്ച് അഭിനയിച്ചിട്ടുമില്ല.

എന്നാൽ തങ്ങൾ പരസ്പരം ബഹുമാനിച്ചിരുന്നുവെന്നാണ് അടുത്തിടെ മാധുരി ദീക്ഷിത് പ്രതികരിച്ചത്. എന്തായാലും മാധുരിയെ വിമർശിക്കുന്ന പോസ്റ്റിൽ ജാൻവി ലൈക് ചെയ്തതോടെ ഈ വിഷയം വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com