ജോജുവും ഉർവശിയും ഐശ്വര്യലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'

വിജയരാഘവൻ, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
Joju Urvasi team up for Asha

ജോജുവും ഉർവശിയും ഐശ്വര്യലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'

Updated on

മലയാളത്തിന്‍റെ പ്രിയ താരങ്ങളായ ഉർവശിയും ജോജു ജോർജും ഐശ്വര്യലക്ഷ്മിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

സിനിമയുടെ പൂജയും സ്വിച്ചോൺ കർമവും തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ നടത്തി. വിജയരാഘവൻ, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്കു ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'. വിനായക അജിത് ആണ് നിർമാണം.

സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com