"ഖലീഫയിൽ പൃഥ്വിരാജിന് പകരം മറ്റൊരു നടനായിരുന്നെങ്കിലും ഹിറ്റാകുമായിരുന്നു"; കുറിപ്പ് പങ്കുവച്ച് വൈശാഖ്

ഒടിടി റിലീസിനു പിന്നാലെ ചിത്രം കണ്ട ഒരു പ്രേക്ഷകന്‍റെ കുറിപ്പാണ് വൈശാഖ് പങ്കുവച്ചത്
vysakh posted a note on khalifa failure

"ഖലീഫയിൽ പൃഥ്വിരാജിന് പകരം മറ്റൊരു നടനായിരുന്നെങ്കിലും ഹിറ്റാകുമായിരുന്നു"; കുറിപ്പ് പങ്കുവച്ച് വൈശാഖ്

Updated on: 

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രമാണ് ഖലീഫ. വലിയ ഹൈപ്പിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തിന്‍റെ പരാജയത്തേക്കുറിച്ച് വൈശാഖ് പങ്കുവച്ച കുറിപ്പാണ്. ഒടിടി റിലീസിനു പിന്നാലെ ചിത്രം കണ്ട ഒരു പ്രേക്ഷകന്‍റെ കുറിപ്പാണ് വൈശാഖ് പങ്കുവച്ചത്.

കടുത്ത റിവ്യൂ ബോംബിങ്ങും പൃഥ്വിരാജിനോടുള്ള വെറുപ്പുമാണ് ചിത്രം പരാജയപ്പെടാൻ കാരണം എന്നാണ് കുറിപ്പിൽ പറയുന്നത്. പൃഥ്വിരാജിന് പകരം മറ്റൊരു നടനായിരുന്നെങ്കിൽ ചിത്രത്തിന്‍റെ വിധി മറ്റൊന്നാകുമായിരുന്നു. വൈശാഖിന്‍റെ കഷ്ടപ്പാട് പാഴായിപ്പോയതിൽ സങ്കടമുണ്ടെന്നും കുറിപ്പിൽ പറയുന്നു.

കടുത്ത അവഹേളനവും റിവ്യൂം ബോംബിങ്ങും പൃഥ്വിയോടുള്ള വിധ്വേഷവുമാണ് ഖലീഫ പരാജയപ്പെടാൻ കാരണമായത്. ചിത്രത്തിന് എതിരാളിയായി ബത്ലഹേം കുടുംബയൂണിറ്റ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ മറ്റൊരു നായകനായിരുന്നെങ്കിലും ചിത്രത്തിന്‍റെ വിധി മറ്റൊന്നാകുമായിരുന്നു. ക്ലാസ് സംഗിതം, എഡിറ്റിങ്, സംവിധാനം എന്നിവയോടുകൂടിയ ഒരു മാസ് മസാല ചിത്രത്തിനുവേണ്ട എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ആവശ്യത്തിന് പ്ലോട്ട് ട്വിസ്റ്റുകളുമുണ്ടായിരുന്നു. പഴഞ്ചൻ ശൈലിയിലാണ് കഥ പറയുന്നത് എന്നത് സമ്മതിക്കാം, അതുകൊണ്ട് എന്താണ് കുഴപ്പം. സ്വാഭാവിക സിനിമകൾക്കൊപ്പം തന്നെ നമുക്ക് മാസ് മസാല ചിത്രങ്ങളും ആവശ്യമാണ്. വൈശാഖന്‍റെ കഷ്ടപ്പാടുകൾ പാഴായിപ്പോയതിൽ വിഷമം തോന്നി.- കുറിപ്പിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com