മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം |Video

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്നതാണ് ഈ ചിത്രം.
what will happen on may 8? the padakkalam with the game plan

മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം

Updated on

ഏതു പ്രൊഡക്റ്റിനും അതിന്‍റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല തന്ത്രങ്ങളും, പ്രയോഗിക്കുക സാധാരണം. ബുദ്ധിയും, കൗശലവുമൊക്കെ അതിൽ പ്രധാനമാണ്. ഇവിടെ നമ്മുടെ മുന്നിലെ ഉത്പ്പന്നം സിനിമയാണ്. മാർക്കറ്റിങിൽ കടുത്ത മത്സരം നിലനിൽക്കുന്ന ഒരു മേഖല കൂടിയാണ് സിനിമാമേഖല ഇപ്പോഴിതാ പ്രദർശനസജ്ജമായി വരുന്ന പടക്കളം എന്ന ചിത്രത്തിന്‍റെ മാർക്കറ്റിങ് വ്യത്യസ്ഥമായ രീതിയിൽ ആരംഭിച്ചിരിക്കുന്നു.

സിനിമയിൽ പുതുമകൾ ധാരാളം നൽകിപ്പോരുന്ന ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്നതാണ് ഈ ചിത്രം. പ്രമുഖ ചാനലുകളിൽ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിച്ച്, പരിഞ്ജാനം നേടിയ വിജയ് ബാബു തന്‍റെ സംരംഭങ്ങളിൽ പുതുമകൾ എല്ലാ രംഗത്തും അവതരിപ്പിക്കുവാൻ പരമാവധി ശ്രമിക്കാറുണ്ട്. അത് ചിത്രത്തിന്‍റെ അവതരണത്തിലായാലും, കഥയുടെ പുതുമയിലും, മറ്റു വിഭാഗങ്ങളിലുമൊക്കെ ഉണ്ടാകും.

നവാഗതനായ മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ മാർക്കറ്റിങിനെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുന്നത് ഏറെ വൈറലായിരിക്കുകയാണ്.

ഏറെ വിജയം നേടിയ ഫാലിമി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്, വാഴ എന്ന ചിത്രത്തിലൂടെ തിളങ്ങിയ സാഫ്, അരുൺ അജികുമാർ, ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺ പ്രദീപ് നിരഞ്ജനാ അനൂപ് എന്നിവരടങ്ങുന്ന ഒരു വീഡിയോയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്.

പടക്കളം ഒരു തികഞ്ഞ ക്യാംപസ് ചിത്രമാണ്. മേൽപ്പറഞ്ഞ ഈ അഭിനേതാക്കൾ ക്യാംപസിലെ സ്റ്റുഡൻസിനെ പ്രതിനിധീകരിക്കുന്നവരാണ്. ക്യാംപസ് എങ്ങനെ പടക്കളമാകുന്നു എന്നതാണ് തികഞ്ഞ ഫാന്‍റസി ഹ്യൂമറിലൂടെ കാട്ടിത്തരുന്നത്.സചിരിക്കാനും ചിന്തിക്കാനും ധാരാളം അവസരങ്ങൾ നൽകി, വലിയ മുതൽ മുടക്കിലൂടെ ക്ലീൻ എന്‍റർടൈനറായിട്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. വീഡിയോക്കൊപ്പം കൗതുകകരമായ ഒരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

മേൽപ്പറഞ്ഞ അഭിനേതാക്കളും, അവർക്കൊപ്പം, ജനപ്രിയ താരമായ സുരാജ് വെഞ്ഞാറമൂട്, യങ് യൂത്ത് ഹീറോ ഷറഫുദ്ദീനും ഉൾപ്പെട്ട ഒരു പോസ്റ്റർ. എല്ലാവരും ആകാംഷയോടെ എന്തോ വീക്ഷിക്കുന്ന ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്താണ് ഇവർ ആശ്ചര്യത്തോടെ ഉറ്റുനോക്കുന്നത്? നമുക്കു കാത്തിരിക്കാം. മാർക്കോ ഫെയിം ഇഷാൻ ഷൗക്കത്ത്, പൂജാ മോഹൻരാജ് എന്നിവരാണ് മറ്റ് രണ്ട് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ - നിതിൻ സി ബാബു - മനുസ്വരാജ്. സംഗീതം - രാജേഷ് മുരുകേശൻ. (പ്രേമം ഫെയിം) ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിങ് - നിതിൻരാജ് ആരോൾ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com