ധനുഷും മൃണാളും വിവാഹിതരാകുമോ‍? സത‍്യമെന്ത്

നിലവിൽ പുറത്തുവരുന്ന വിവരം അനുസരിച്ച് ധനുഷുമായി അടുത്ത വൃത്തങ്ങൾ ഇരുവരുടെയും വിവാഹ വാർത്ത നിഷേധിച്ചതായാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
Will Dhanush and Mrunal get married? What's  the truth?

ധനുഷ്, മൃണാൾ ഠാക്കൂർ

Updated on

തമിഴ് നടൻ ധനുഷും നടി മൃണാൾ ഠാക്കൂറും വിവാഹിതരാവുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 14 വാലന്‍റൈൻ ദിനത്തിൽ ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നിലവിൽ പുറത്തുവരുന്ന വിവരം അനുസരിച്ച് ധനുഷുമായി അടുത്ത വൃത്തങ്ങൾ ഇക്കാര‍്യം നിഷേധിച്ചതായാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അടിസ്ഥാന രഹിതമായ വാർത്തായാണിതെന്നാണ് ധനുഷിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അജയ് ദേവ്ഗണും മൃണാളും മുഖ്യവേഷത്തിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പരിപാടിക്കിടെ ഇരുവരും ആലിംഗനം ചെയ്ത നിൽക്കുന്ന ചിത്രം പ്രചരിച്ചിരുന്നു.

ഇതോടെയാണ് പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. മൃണാളിന്‍റെ പിറന്നാൾ ആഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ അജയ് ദേവ് ഗൺ ക്ഷണിച്ചപ്രകാരമാണ് ധനുഷ് എത്തിയതെന്നാണ് മൃണാളിന്‍റെ വാദം. ധനുഷിന്‍റെ മൂന്ന് സഹോദരിമാരെ മൃണാൾ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നതും സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. മൃണാളിന്‍റെ പോസ്റ്റിന് ധനുഷിന്‍റെ കമന്‍റും ചർച്ചാവിഷയമാകാറുണ്ട്. ധനുഷിന്‍റെ ആദ്യവിവാഹം തമിഴ് സൂപ്പർതാരം രജനികാന്തിന്‍റെ മകൾ ഐശ്വര്യയുമായിട്ടായിരുന്നു. ഇരുവർക്കും രണ്ട് ആൺകുട്ടികളുണ്ട്. 2024ൽ ഇരുവരും വിവാഹമോചനം നേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com