തൊട്ടരികെ കാഴ്ചയുടെ വസന്തം ആരംഭിച്ച കാലം...

നവംബർ 21 ലോക ടെലിവിഷൻ ദിനം
world television day

തൊട്ടരികെ കാഴ്ചയുടെ വസന്തം ആരംഭിച്ച കാലം...

Updated on

ശബ്ദത്തിന്‍റെ ലോകത്തു നിന്നും കഴ്ചയുടെ മഹാ വിസ്മയത്തിലേക്കുള്ള യാത്ര... അതായിരുന്നു ടെലിവിഷന്‍റെ വരവോടെ സൃഷ്ടിച്ച ചരിത്രം. നവംബർ 21 ലോക ടെലിവിഷൻ ദിനം ആചരിക്കുമ്പോൾ ഇന്ന് ടെലിവിഷൻ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യത്തിൽ ആരംഭിച്ച് ഇന്ന് നിറങ്ങളുടെ ലോകത്ത് വിസ്മയം തീർക്കുകയാണ് ടെലിവിഷൻ...

1996 ൽ ആദ്യ ടെലിവിഷൻ ഫോറം നടന്ന നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാൻ യുഎൻ നിർ‌ദേശം നൽകുകയായിരുന്നു. 1959 ലാണ് ടെലിവിഷൻ ഇന്ത്യയിലേക്കെത്തുന്നത്. ഓൾ ഇന്ത്യ റേഡിയോയുടെ കീഴിൽ ഡൽഹിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കം. ഇതേ വർഷം സെപ്റ്റംബർ 15 നാണ് ദൂരദർശൻ സംപ്രേക്ഷണം ആരംഭിച്ചത്. രണ്ടര പതിറ്റാണ്ട് നീണ്ട ബ്ലാക്ക് ആന്‍റ് വൈറ്റ് 1982 ൽ കളർ ദൃശ്യങ്ങളായി. 1983 ലാണ് കേരളത്തിലേക്കുള്ള ടെലിവിഷന്‍റെ രംഗ പ്രവേശം.

90 കളുടെ തുടക്കത്തിലാണ് സ്വകാര്യ ചാനലുകളെത്തുന്നത്. ലൈവ് ടെലികാസ്റ്റിങ്ങോടെ ടെലിവിഷന്‍റെ സ്വീകാര്യത വർധിച്ചു. നിലവിൽ ആഗോള തലത്തിൽ 234 രാജ്യങ്ങളിലായി 80,000 ത്തോളം ടെലിവിഷൻ ചാനലുകളാണ് പ്രക്ഷേപണം നടത്തുന്നത്. 5 വർഷത്തിനിടെ 204 സ്വകാര്യ ചാനലുകൾ സംപ്രേക്ഷണം നിർത്തിയതായി റിപ്പോർട്ടുകളുണ്ട്

522 കോടി ടെലിവിഷൻ പ്രേക്ഷകരുള്ള ലോകത്ത് രണ്ടാമത്തെ ടെലിവിഷൻ വ്യാപ്തിയുള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. ചൈനക്കാണ് ഒന്നാം സ്ഥാനം. എന്നാൽ ഇന്‍റർമെന്‍റിന്‍റെ വരവോടെ ടെലിവിഷന്‍റെ സ്വീകാര്യത കുറയുന്നുണ്ടെന്നതാണ് വാസ്തവം. ടിവിയുടെ സ്വീകാര്യത കുറയുന്നുണ്ടെങ്കിലും ചരിത്രത്തിലുടനീളം മനുഷ്യന്‍റെ വിനോദ ഉപാധിയായി ടെലിവഷൻ തന്‍റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com