വാത്സല്യപൂർവം ചിരഞ്ജീവി; ആരാധികയ്ക്ക് സ്വപ്നസാഫല്യം

ആന്ധ്ര പ്രദേശിലെ അഡോണി എന്ന സ്ഥലത്തു നിന്ന് രാജേശ്വരി ഒരു യാത്ര പുറപ്പെട്ടു, തന്‍റെ സൈക്കിളിൽ. ഹൈദരാബാദ് വരെ മുന്നൂറു കിലോമീറ്ററിലധികം നീണ്ട യാത്ര...
വാത്സല്യപൂർവം ചിരഞ്ജീവി; ആരാധികയ്ക്ക് സ്വപ്നസാഫല്യം | Chiranjeevi treats fan with blessings

ചിരഞ്ജീവിയുടെ കൈയിൽ രാഖി കെട്ടുന്ന രാജേശ്വരി.

Updated on

സിനിമാ താരങ്ങളും ആരാധകരും തമ്മിലുള്ള ബന്ധം ചിലപ്പോഴൊക്കെ സിനിമാ കഥകൾ പോലെയാണ്. അങ്ങനെയൊരു കഥയാണ് തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവിയുടെ ആരാധിക രാജേശ്വരിക്കും പറയാനുള്ളത്.

ഈ അടുത്താണ് രാജേശ്വരിക്ക് തന്‍റെ ആരാധനാപാത്രത്തിന്‍റെ സ്നേഹം നേരിട്ടറിയാൻ അവസരം കിട്ടിയത്. ആന്ധ്ര പ്രദേശിലെ അഡോണി എന്ന സ്ഥലത്തു നിന്ന് രാജേശ്വരി ഒരു യാത്ര പുറപ്പെട്ടു, തന്‍റെ സൈക്കിളിൽ. ഹൈദരാബാദ് വരെ മുന്നൂറു കിലോമീറ്ററിലധികം നീണ്ട യാത്ര.

വാത്സല്യപൂർവം ചിരഞ്ജീവി; ആരാധികയ്ക്ക് സ്വപ്നസാഫല്യം | Chiranjeevi treats fan with blessings

രാജേശ്വരി പ്രിയതാരം ചിരഞ്ജീവിക്കൊപ്പം.

താൻ ഏറ്റവും ആരാധിക്കുന്ന ചിരഞ്ജീവിയെ നേരിട്ടു കാണുക എന്ന സ്വപ്നമായിരുന്നു ആ യാത്രയുടെ ഊർജം. ശാരീരിക അവശതകളും പരിമിതികളുമൊക്കെ മറന്ന് രാജേശ്വരിയെ മുന്നോട്ട് നയിച്ചത് ചിരഞ്ജീവിയോടുള്ള സ്നേഹവും ആരാധനയും തന്നെ. യാത്രയുടെ കഥയറിഞ്ഞ താരം ഇരുകൈയും നീട്ടിയാണ് രാജേശ്വരിയെ സ്വീകരിച്ചത്. ആരാധികയോടുള്ള അദ്ദേഹത്തിന്‍റെ വാത്സല്യം മുഴുവൻ പ്രതിഫലിച്ച, വൈകാരികമായൊരു സ്വീകരണം.

രാജേശ്വരിയുടെ ആത്മാർത്ഥയും കഠിനപ്രയത്നവും അദ്ദേഹത്തെ ആകർഷിച്ചിരുന്നു. ഈ യാത്രയും കണ്ടുമുട്ടലും രാജേശ്വരിക്കും തനിക്കും ഒരിക്കലും മറക്കാനാവാത്ത ഒന്നാവണമെന്ന് ചിരഞ്ജീവി തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കൈയിൽ രാഖി കെട്ടി സന്തോഷം അറിയിച്ച രാജേശ്വരിക്ക്, തന്‍റെ സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും പ്രതീകമായി ഒരു സാരിയാണ് മെഗാസ്റ്റാർ സമ്മാനം നൽകിയത്. കൂടാതെ, രാജേശ്വരിയുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പു നൽകി. സഹായമെന്ന നിലയിലല്ല, രാജേശ്വരിക്ക് ഭാവിയിലേക്കുള്ള വെളിച്ചം എന്ന നിലയിലായിരുന്നു ചിരഞ്ജീവി നൽകിയ ആ ഉറപ്പ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com