യഷ് നായകനാവുന്ന 'ടോക്‌സിക്' റിലീസ് ഓഗസ്റ്റ് 26ന്

ഞായറാഴ്ച യഷ് തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്
yash

യഷ്

Updated on

ബംഗളൂരു: കന്നഡ സൂപ്പര്‍താരം യഷ് നായകനാവുന്ന ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്‌സ്' ഓഗസ്റ്റ് 26ന് റിലീസ് ചെയ്യും. ഞായറാഴ്ച യഷ് തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്.

മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് പലതവണ വൈകിയിരുന്നു. ഏറ്റവുമൊടുവില്‍ ജൂണ്‍ നാലിനാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. യഷിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടോക്‌സിക്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് യഷ് റിലീസ് തീയതി പുറത്തുവിട്ടത്. ലോകമെമ്പാടുമായി 2026 ഓഗസ്റ്റ് 26ന് ടോക്‌സിക് റിലീസ് ചെയ്യുമെന്ന് പോസ്റ്ററിനൊപ്പം യഷ് കുറിച്ചു.

1940-1970 കാലഘട്ടത്തെ ഗോവയെ ആസ്പദമാക്കി നടക്കുന്ന ആക്ഷന്‍-ത്രില്ലര്‍ സിനിമയാണ് ടോക്‌സിക്. കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്കു, തമിഴ്, മലയാളം എന്നി ഭാഷകളില്‍ ടോക്‌സിക് പ്രദര്‍ശനത്തിനെത്തും. 2022ലെ കെജിഎഫ് ചാപ്റ്റര്‍ രണ്ടിനുശേഷം യഷിന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം കൂടിയാണ് ടോക്‌സിക്. കെവിഎന്‍ പ്രൊഡക്ഷന്‍സും യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര, ബോളിവുഡ് താരം കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

logo
Metro Vaartha
www.metrovaartha.com