വിഷ്ണു മഞ്ചുവിന്‍റെ 'കണ്ണപ്പ'യ്ക്ക് യോഗി ആദിത്യനാഥിന്‍റെ അനുഗ്രഹം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമയുടെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്തിറക്കിയത്. ജൂൺ 27ന് ചിത്രം തിയേറ്ററുകളിലെത്തും
Yogi Adityanath blessing Vishnu Manchu's Kannappa

വിനയ് മഹേശ്വരി, വിഷ്ണു മഞ്ചു, ഡോ. മോഹൻ ബാബു, പ്രഭുദേവ എന്നിവർ യോഗി ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ

Updated on

വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡചിത്രം 'കണ്ണപ്പ'യുടെ പുതുക്കിയ റിലീസ് തീയതി പുറത്ത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമയുടെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്തിറക്കിയത്. ജൂൺ 27ന് ചിത്രം തിയേറ്ററുകളിലെത്തും. ഡോ. മോഹൻ ബാബു, വിഷ്ണു മഞ്ചു, പ്രഭുദേവ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ വിനയ് മഹേശ്വരി എന്നിവർ ചേർന്നാണ് യോഗി ആദിത്യനാഥിനെ സന്ദർശിച്ചത്.

മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുന്നത്. 'കണ്ണപ്പ'യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്.

എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍, പിആർഒ ആതിര ദിൽജിത്ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com