നീ ശക്തയായ കരുത്തുറ്റ സ്ത്രീയാണ്: അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ

നീ ശക്തയായ ഒരു സ്ത്രീയാണ്, ഏറ്റവും മികച്ചവള്‍. കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’ എന്നാണ് ഗോപി സുന്ദര്‍ കമന്‍റ് ചെയ്തിരിക്കുന്നത്.
You are a strong  woman: Gopi Sundar supports Amrita
നീ ശക്തയായ കരുത്തുറ്റ സ്ത്രീയാണ്: അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ
Updated on

ഗായിക അമൃത സുരേഷിനെയും മുന്‍ ഭര്‍ത്താവ് ബാലയെയും കുറിച്ചുളള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

നടന്‍ ബാലയ്‌ക്കെതിരെ മകള്‍ അവന്തിക ഇട്ട ഒരു വീഡിയോ പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് മറുപടി നല്‍കി ബാലയും ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ തന്‍റെ മുന്‍കാല ദുരനുഭവങ്ങള്‍ എല്ലാം പങ്കുവെച്ചുകൊണ്ട് ഗായിക അമൃത സുരേഷും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു.

പിന്നാലെ ബാല വീണ്ടും ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം അമൃത പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോളിതാ അമൃത സുരേഷിനെ പിന്തുണയ്ച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.

അമൃതയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റിടുകയായിരുന്നു ഗോപി സുന്ദര്‍. ‘നീ ശക്തയായ ഒരു സ്ത്രീയാണ്, ഏറ്റവും മികച്ചവള്‍. കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’ എന്നാണ് ഗോപി സുന്ദര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. കമന്‍റ് ചെയ്ത് തൊട്ടുപിന്നാലെ നിരവധി ലൈക്കുകളാണ് ഈ കമന്‍റിന് ലഭിച്ചത്. നിരവധി പേരാണ് അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയതും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com