യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു

ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത വിയോഗം. മനുവിന്‍റെ കന്നി ചിത്രമാണ് നാൻസി റാണി
യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു

കൊച്ചി: യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിസിരിക്കെയാണ് മനുവിന്‍റെ അന്ത്യം. അഹാന കൃഷ്ണ, അർജുൻ‌ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയ വൻ താരനിര ചിത്രമായ നാൻസി റാണിയുടെ സംവിധായകനാണ് മനു ജെയിംസ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത വിയോഗം. മനുവിന്‍റെ കന്നി ചിത്രമാണ് നാൻസി റാണി.

2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാല താരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് ഇൻഡസ്റ്ററികളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com