ബേസിൽ ജോസഫിന് യൂത്ത് ഐക്കൺ പുരസ്ക്കാരം

യു​വ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും അ​ഭി​നേ​താ​വു​മാ​യ ബേ​സി​ൽ ജോ​സ​ഫാ​ണ് ക​ല/ സാം​സ്‌​കാ​രി​കം മേ​ഖ​ല​യി​ൽ നി​ന്ന് അ​വാ​ർ​ഡി​ന​ർ​ഹ​നാ​യ​ത്
Basil Joseph
Basil Josephfile

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷ​ൻ 2023-24 വ​ർ​ഷ​ത്തെ യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ക​ല/ സാം​സ്‌​കാ​രി​കം, കാ​യി​കം, സാ​ഹി​ത്യം, കാ​ർ​ഷി​കം, വ്യ​വ​സാ​യ സം​രം​ഭ​ക​ത്വം, സാ​മൂ​ഹി​ക സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​വു​ക​യും വ്യ​ത്യ​സ്ത​വും മാ​തൃ​കാ​പ​ര​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ൽ സ​മൂ​ഹ​ത്തി​നാ​കെ പു​തു​വെ​ളി​ച്ച​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത യു​വ​ജ​ന​ങ്ങ​ളെ​യാ​ണ് ക​മ്മി​ഷ​ൻ നി​യോ​ഗി​ച്ച പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

യു​വ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും അ​ഭി​നേ​താ​വു​മാ​യ ബേ​സി​ൽ ജോ​സ​ഫാ​ണ് ക​ല/ സാം​സ്‌​കാ​രി​കം മേ​ഖ​ല​യി​ൽ നി​ന്ന് അ​വാ​ർ​ഡി​ന​ർ​ഹ​നാ​യ​ത്. ലോ​ങ് ജം​പ് താ​ര​വും ഏ​ഷ്യ​ൻ ഗെ​യിം​സ് വെ​ള്ളി മെ​ഡ​ൽ ജേ​താ​വു​മാ​യ ആ​ൻ​സി സോ​ജ​നാ​ണ് കാ​യി​ക​രം​ഗ​ത്തു നി​ന്ന് അ​വാ​ർ​ഡ്. യു​വ ക​ഥാ​കൃ​ത്ത് കെ. ​അ​ഖി​ലി​നാ​ണ് സാ​ഹി​ത്യ പു​ര​സ്‌​കാ​രം.

12 വ​ർ​ഷ​മാ​യി മ​ത്സ്യ​കൃ​ഷി​യി​ൽ നി​ര​ന്ത​ര പ​രി​ശ്ര​മം ന​ട​ത്തി സ്വ​യം വി​പു​ലീ​ക​രി​ച്ചും മാ​തൃ​ക ക​ർ​ഷ​ക​നാ​യി മാ​റി​യ അ​ശ്വി​ൻ പ​ര​വൂ​രാ​ണ് കാ​ർ​ഷി​ക രം​ഗ​ത്തു നി​ന്ന് അ​വാ​ർ​ഡി​ന​ർ​ഹ​നാ​യ​ത്. വ്യ​വ​സാ​യം/ സം​ര​ഭ​ക​ത്വം മേ​ഖ​ല​യി​ൽ കെ.​വി. സ​ജീ​ഷ് അ​വാ​ർ​ഡി​ന​ർ​ഹ​യാ​യി. സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​യി​ൽ നി​ന്നും യൂ​ത്ത് ഐ​ക്ക​ണാ​യി ശ്രീ​നാ​ഥ് ഗോ​പി​നാ​ഥി​നെ തി​ര​ഞ്ഞെ​ടു​ത്തു. സൈ​ബ​ർ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ ഈ ​വ​ർ​ഷ​ത്തെ ഇ​ന്ത്യ​ൻ ഐ​ക്ക​ൺ അ​വാ​ർ​ഡ് നേ​ടി​യ ടെ​ക് ബൈ ​ഹാ​ർ​ട്ടി​ന്‍റെ ചെ​യ​ർ​മാ​നാ​ണ് ശ്രീ​നാ​ഥ് ഗോ​പി​നാ​ഥ​ൻ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com