തമാശചോദ്യം, ബോഡി ഷെയിമിങ് നടത്തിയിട്ടില്ല; നടിയോട് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് യൂട്യൂബർ

മുൻപ് സംഭവത്തിൽ മാപ്പു പറയില്ലെന്നായിരുന്നു യൂട്യൂബറുടെ നിലപാട്
youtuber rs karthik apologizes gouri kishan body shaming

ഗൗരി കിഷൻ | ആർ.എസ്. കാർത്തിക്

Updated on

ചെന്നൈ: നടി ഗൗരി കിഷനെതിരേ ബോഡി ഷെയിമിങ് പരാമർശം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യൂട്യൂഹർ ആർ.എസ്. കാർത്തിക്. നടിക്ക് മനോവിഷമമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തന്‍റെ ചോദ്യം തമാശയ്ക്കായിരുന്നെന്നും കാർത്തിക് പ്രതികരിച്ചു.

''ഗൗരി കിഷന്‍റെ വിഷയത്തിൽ എനിക്ക് മാനസിക വിഷമമുണ്ട്. ഞാൻ ചോദിച്ച രീതിയിലല്ല അവരതെടുത്തത്. നായകന്‍ എടുത്തുയര്‍ത്തിയതുകൊണ്ടാണ് ഭാരത്തെക്കുറിച്ച് ചോദിച്ചത്. അതൊരു തമാശ ചോദ്യമായിട്ടാണ് ചോദിച്ചത്, പക്ഷേ അത് തെറ്റിദ്ധരിക്കപ്പെട്ടു. ആ കുട്ടിയെ ഞാൻ ബോഡി ഷെയിം ചെയതതല്ല''- കാർ‌ത്തിക് പറഞ്ഞു.

മുൻപ് സംഭവത്തിൽ മാപ്പു പറയില്ലെന്നായിരുന്നു യൂട്യൂബറുടെ നിലപാട്. താൻ തെറ്റായി എന്താണ് ചോദിച്ചതെന്നും കാർത്തിക്ക് ചോദിച്ചിരുന്നു. ആ സിനിമയ്ക്ക് മാര്‍ക്കറ്റ് ലഭിക്കുന്നതിനും ഗൗരി കിഷന് പബ്ലിസിറ്റിക്കും വേണ്ടി വിവാദമാക്കുകയാണ്. ഇതിനെ അപലപിക്കുന്ന ഖുശ്ബു ഉള്‍പ്പെടെയുള്ളവരോടും ഈ ചോദ്യം ചോദിക്കേണ്ടതായിരുന്നു. തനിക്ക് 32 വർഷത്തെ അനുഭവ സമ്പത്തുണ്ടെന്നുമായിരുന്നു കാർത്തിക്കിന്‍റെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com