

സെറീന വഹാബ്
ഹിന്ദിയിൽ കരിയർ ആരംഭിച്ച് മലയാള സിനിമയിൽ നിരവധി സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത നടിയാണ് സെറീന വഹാബ്. മലയാളികൾക്ക് പരിചിതമായ മുഖമാണ് സെറീനയുടേത്.
കഴിഞ്ഞ 4 പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സെറിയ ഇപ്പോഴിതാ സിനിമാ മേഖലയെക്കുറിച്ച് സംസാരിക്കുകയാണ്. ഹിന്ദി സിനിമയെ കുറിച്ചും തെന്നിന്ത്യൻ സിനിമയെക്കുറിച്ചുമാണ് താരം സംസാരിക്കുന്നത്.
ദി രാജാസാബ് എന്ന തെലുങ്ക് ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് സെറീന സമകാലിക ഹിന്ദി സിനിമയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നത്. ബോളിവുഢ് കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നാണ് സെറീനയുടെ അഭിപ്രായം.
"ബോളിവുഡിൽ കുടുംബ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ ഇപ്പോൾ നിർമിക്കുന്നില്ല. മുംബൈയിലുള്ളവർ എന്തിനാണ് തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. ഹിന്ദി സിനിമകളിൽ കുടുംബ ബന്ധങ്ങളില്ല. തെന്നിന്ത്യൻ സിനിമകളിലാണ് ഇപ്പോൾ കുടുംബ ബന്ധങ്ങളുള്ളത്." എന്നായിരുന്നു സെറീനയുടെ പ്രതികരണം.