'എക്‌സ്പിരിമെന്‍റ് 5' : മലയാളത്തിലും സോംബി സിനിമ വരുന്നു

നമോ പിക്ചേഴ്‌സുമായി സഹകരിച്ച് എസ്തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ മനോജ് താനത്താണു ചിത്രത്തിന്‍റെ നിര്‍മാണം
'എക്‌സ്പിരിമെന്‍റ് 5' : മലയാളത്തിലും സോംബി സിനിമ വരുന്നു

മലയാളത്തിലെ ആദ്യ സോംബി സിനിമ ''എക്സ്പീരിമെന്‍റ് ഫൈവ് ' പ്രദര്‍ശനത്തിനൊരുങ്ങുന്നു.  അശ്വിന്‍ ചന്ദ്രനാണു ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. നമോ പിക്ചേഴ്‌സുമായി സഹകരിച്ച് എസ്തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ മനോജ് താനത്താണു ചിത്രത്തിന്‍റെ നിര്‍മാണം.

 മെല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഛായാഗ്രഹണം സാഗര്‍. സ്ഫടികം ജോര്‍ജ്ജ്, കിരണ്‍ രാജ്, ബോബന്‍ ആലുംമൂടന്‍, നന്ദ കിഷോര്‍, ഋഷി സുരേഷ്, അംബിക മോഹന്‍, അമ്പിളി സുനില്‍, മജീഷ് സന്ധ്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സുധീഷ്, ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു.

സുധീഷ്, ലോറന്‍സ്, അര്‍ഷാദ് റഹീം എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശ്യാം ധര്‍മ്മന്‍, നിധീഷ് തമ്പാന്‍ എന്നിവര്‍ സംഗീതം പകരുന്നു. പശ്ചാത്തലസംഗീതം-രാഗേഷ് സ്ഥാമിനാഥന്‍, എഡിറ്റര്‍- മില്‍ജോ ജോണി. ക്രിയേറ്റീവ് ഡയറക്ടര്‍- നിധീഷ് കെ നായര്‍, കല-ബിനീഷ് ചോല, മേക്കപ്പ്- കൃഷ്ണന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ്-സഞ്ജയ് മാവേലി, സ്റ്റില്‍സ്- ജിയോ വിജെ, ഡിസൈന്‍- ബൈജു ബാലകൃഷ്ണന്‍. ബിജിഎം-ശ്യാം ധര്‍മ്മന്‍, ആക്ഷന്‍-അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫര്‍-ചന്ദ്രചൂഡന്‍, അസോസിയേറ്റ് ഡയറക്ടര്‍-സന്ദീപ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിതീഷ് എംവിആര്‍. ഫെബ്രുവരിയില്‍ 'എക്സ്പീരിമെന്റ് ഫൈവ് '  പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ-എ എസ് ദിനേശ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com