"എന്‍റെ കൈപിടിച്ച് നടന്ന കുട്ടി, ഇന്ന് നിരവധി പേർക്ക് പ്രചോദനം"; രാം ചരണിനോട് ചിരഞ്ജീവി

രാം ചരണിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് അച്ഛൻ ചിരഞ്ജീവി
chiranjeevi wishes happy birthday to ram charan

"എന്‍റെ കൈപിടിച്ച് നടന്നിരുന്ന കുട്ടി, ഇന്ന് നിരവധി പേർക്ക് പ്രചോദനം, നിന്നെക്കുറിച്ച് അഭിമാനം"; രാം ചരണിനോട് ചിരഞ്ജീവി

Updated on

ഇന്ത്യയിലൊട്ടാകെ ഏറെ ആരാധകരുള്ള നടനാണ് രാം ചരൺ. 41ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. ഇപ്പോൾ രാം ചരണിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് അച്ഛൻ ചിരഞ്ജീവി. മകന്‍റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കുവെച്ചാണ് മനോഹരമാ‍യ കുറിപ്പ്. മകനെ ഓർത്ത് അഭിമാനമുണ്ട് എന്നാണ് ചിരഞ്ജീവി കുറിക്കുന്നത്.

ചരൺ ബാബു, എന്‍റെ കൈ പിടിച്ചു നടന്നിരുന്ന കുട്ടിയിൽ നിന്ന് നീ നിരവധി പേർക്ക് പ്രചോദനമായി. നിന്നെ ഓർച്ച് അഭിമാനമുണ്ട്. നീ സിനിമയും വ്യക്തിജീവിതവും ബാലൻസ് ചെയ്യുന്ന രീതി, കുടുംബത്തോടുള്ള ഉത്തരവാദിത്തബോധം, ദൈവത്തിലുള്ള വിശ്വാസം, അച്ചടക്കം, മൂല്യങ്ങൾ... ഓരോ തവണ കാണുമ്പോഴും നിന്നോടുള്ള എന്‍റെ സ്നേഹവും ആരാധനയും കൂടുതൽ ശക്തമാകുന്നു. ദൈവത്തിന്റെ അനുഗ്രഹവും ആരാധകരുടെ സ്നേഹവും നിന്നെ എപ്പോഴും കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കട്ടെ. ജന്മദിനാശംസകൾ. - ചിരഞ്ജീവി കുറിച്ചു.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തുന്നത്. കുട്ടി രാം ചരണിനെ പോലെ തന്നെയാണ് മകൾ ഇരിക്കുന്നത് എന്ന കമന്‍റുമായി നടന്‍റെ ഭാര്യ ഉപാസന കോനിഡേല രംഗത്തെത്തി. ഈ വർഷം ജനുവരിയിലാണ് രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ശാവ റാം കോനിഡേല, അൻവീറ ദേവി കോനിഡേല എന്നിങ്ങനെയാണ് പേര് നൽകിയത്. 2023ലാണ് ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. കൾ അൻവീരയെപോലെയുണ്ടെന്നാണ്.

logo
Metro Vaartha
www.metrovaartha.com