ഏറ്റവും ഇഷ്ടപ്പെട്ടത് ഭഗവദ് ഗീത ഭാഗം; ഓപ്പൻഹൈമർ റിവ്യൂവുമായി കങ്കണ

ഹിന്ദുത്വ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന പതിവുള്ള കങ്കണയുടെ അഭിപ്രായപ്രകടനം സംഘപരിവാർ പ്രവർത്തകരെ അമ്പരപ്പിക്കുന്നു
Kangana Ranaut | Oppenheimer poster
Kangana Ranaut | Oppenheimer poster
Updated on

മുംബൈ: ഓപ്പൻഹൈമർ സിനിമയിലെ വിവാദ വിഷയമായ ഭഗവദ് ഗീത ഭാഗമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. സിനിമയുടെ ആസ്വാദനം വീഡിയോ രൂപത്തിലാണ് കങ്കണ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത സിനിമയിൽ, ശാരീരിക ബന്ധത്തിന്‍റെ സമയത്ത് ഭഗവദ് ഗീതയെക്കുറിച്ചു പരാമർശിക്കുന്നതാണ് വിവാദമായത്. എന്നാൽ, ഇതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗമെന്ന് കങ്കണ പറഞ്ഞത് സംഘപരിവാർ അനുകൂലികളെ അമ്പരപ്പിച്ചിട്ടുണ്ട്.

പൊതുവേ ഹിന്ദുത്വ അനുകൂല നിലപാടുകളാണ് കങ്കണ പരസ്യമായി സ്വീകരിക്കാറുള്ളത്.

ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഭഗവദ് ഗീത എന്നാണ് കങ്കണ വീഡിയോയിൽ പറയുന്നത്. ക്രിസ്റ്റഫർ നോളന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച സിനിമയാണിതെന്നും കങ്കണ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com