ചേറ്റൂര്‍ ശങ്കര്‍ നായരായി അക്ഷയ് കുമാർ എത്തുന്നു | Video

തിരിച്ചുവരവിനൊരുങ്ങി അക്ഷയ് കുമാര്‍, കേസരി 2

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം പ്രതിപാദിക്കുന്ന അക്ഷയ് കുമാര്‍ ചിത്രം തീയറ്ററുകളിലേക്ക്.

ശങ്കരന്‍ നായരായി അക്ഷയ് കുമാര്‍ എത്തുന്ന ചിത്രം ജാലിയന്‍ ബാലാബാഗ് കൂട്ടക്കൊല പ്രമേയമാക്കിയാണ് ഒരുങ്ങുന്നത്. കേസരി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം അക്ഷയുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് ബോളിവുഡിലെ സംസാരം.

യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം ശങ്കരന്‍ നായരുടെ ചെരുമകനും സാഹിത്യകാരനുമായ രഘു പാലാട്ട് അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ 'ദ കേസ് ദാറ്റ് ഷൂക്ക് ദ എംപയര്‍' എന്ന പുസ്‌കത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ.

ആര്‍. മാധവനും അനന്യ പാണ്ഡേയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധര്‍മ്മ പ്രൊഡക്ഷന്‍സ്, ലിയോ മീഡിയ കളക്ടീവും, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരുമായി സഹകരിച്ച് നിര്‍മിക്കുന്ന ചിത്രത്തില്‍ കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, ആനന്ദ് തിവാരി എന്നിവരാണ് നിര്‍മാതാക്കള്‍.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com