നവജാത ശിശുക്കള്‍ക്ക് കണ്ണെഴുതി കൊടുക്കാറുണ്ടോ ? എങ്കിൽ ഇത് നിങ്ങൾ തീർച്ചയായും അറിയണം

ജനിച്ചത് മുതൽ ആറു മാസം വരെ കുട്ടികൾക്ക് കണ്ണിനുള്ളിൽ കണ്മഷി ഇടുന്നത് അപകടത്തിലാക്കും എന്നാണ് ശിശു ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്
നവജാത ശിശുക്കള്‍ക്ക് കണ്ണെഴുതി കൊടുക്കാറുണ്ടോ ? എങ്കിൽ ഇത് നിങ്ങൾ തീർച്ചയായും അറിയണം
Updated on

മലയാളികള്‍ക്കിടയില്‍ കാലാ കാലങ്ങളായുള്ള പതിവാണ് നവജാത ശിശുക്കള്‍ക്ക് കണ്ണും പുരികവും എഴുതികൊടുക്കുന്നത്. പുരികം വരക്കുന്നത് പുരികത്തിനു കട്ടി കൂടും എന്നൊക്കെ തെറ്റിദ്ധാരണകൾ ഇന്നും മലയാളികൾക്കിടയിൽ നില നിൽക്കുന്നുണ്ട്.

എന്നാൽ ജനിച്ചത് മുതൽ ആറു മാസം വരെ കുട്ടികൾക്ക് കണ്ണിനുള്ളിൽ കണ്മഷി ഇടുന്നത് അപകടത്തിലാക്കും എന്നാണ് ശിശു ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൺമഷി ഇടുന്നത് കുട്ടികളുടെ കണ്ണുകളെ സാരമായി ബാധിക്കുമെന്നും പിന്നീട് വലുതാകുമ്പോൾ ഇവർക്ക് ബുദ്ധിമുട്ടുകൾ കണ്ടു വരുന്നതായും വിദഗ്ധർ പറയുന്നു. 

പുരികം വരച്ചാൽ മാത്രമേ കുട്ടികള്‍ക്ക് കൃത്യമായി പുരികം വരുകയുള്ളൂ എന്ന വിശ്വാസവും തെറ്റാണ്. പുരികം വരുന്നതും മുടി വളരുന്നതും തികച്ചും ജനിതകമായ കാര്യമാണ്. കണ്‍മഷി ഇടുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ മറക്കല്ലേ...

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com