ദിവസത്തിൽ 3 തവണയിൽ കൂടുതൽ കാപ്പി കുടിക്കുന്നവരാണോ,  ഇതറിയണം

ദിവസത്തിൽ 3 തവണയിൽ കൂടുതൽ കാപ്പി കുടിക്കുന്നവരാണോ,  ഇതറിയണം

18 മുതൽ 45 വരെ പ്രായമുള്ള അറുന്നൂറിലധികം പേരിലാണ് ഈ പഠനം നടത്തിയത്. പതിനാറു വർഷത്തോളം ഈ പഠനം നീണ്ടു
Published on

രാവിലെയൊരു കാപ്പിയൊക്കെ കുടിച്ച് ഉന്മേഷം നേടുന്നവരുണ്ട്. വൈകിട്ടുള്ള കാപ്പിയും നിർബന്ധമാക്കിയവരുണ്ട്. ഉന്മേഷവും ഉണർവുമൊക്കെ ഈ കാപ്പികുടി നൽകുമെങ്കിലും, ദിവസത്തിൽ മൂന്നു കപ്പ് കാപ്പിയിൽ കൂടുതൽ കുടിക്കുന്നതു വൃക്ക സംബന്ധമായ രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാർക്കു വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

ജമ നെറ്റ് വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണു കാപ്പിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു പറയുന്നത്. മനുഷ്യശരീരത്തിലെ ഒരു ജീൻ വേരിയന്‍റിന്‍റെ സാന്നിധ്യമാണ് കിഡ്നി പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. ഇതും കഫീനുമായി ചേരുന്നതാണു വൃക്കകൾക്ക് ഹാനികരമായി മാറുന്നത്. സ്ലോ കഫീൻ മെറ്റബൊലൈസേഴ്സ് എന്നറിയപ്പെടുന്ന ഈ ജീൻ പൊതുസമൂഹത്തിലെ പകുതിയോളം പേർക്കുമുണ്ടെന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

പതിനെട്ടു മുതൽ 45 വരെ പ്രായമുള്ള അറുന്നൂറിലധികം പേരിലാണ് ഈ പഠനം നടത്തിയത്. പതിനാറു വർഷത്തോളം ഈ പഠനം നീണ്ടു.  ദിവസത്തിൽ ഒരു കപ്പ് കാപ്പി കുടിക്കുന്നവർ, 1 മുതൽ 3 കപ്പ് വരെ കുടിക്കുന്നവർ, മൂന്നിലധികം കപ്പ് കാപ്പി കുടിക്കുന്നവർ എന്നിങ്ങനെ തരംതിരിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. 

logo
Metro Vaartha
www.metrovaartha.com