മുപ്പത് സെക്കന്‍റിനുള്ളിൽ പരിശോധനാഫലം: പുതിയ ഹെൽത്ത് ടെസ്റ്റ് കിറ്റുമായി സുഹൃത്തുക്കൾ

മഹാരാഷ്ട്ര നാസിക്കിലെ ചില ഹെൽത്ത് സെന്‍ററുകൾ ഈ ഹെൽത്ത് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു
മുപ്പത് സെക്കന്‍റിനുള്ളിൽ പരിശോധനാഫലം: പുതിയ ഹെൽത്ത് ടെസ്റ്റ് കിറ്റുമായി സുഹൃത്തുക്കൾ

വെറും മുപ്പതു സെക്കന്‍റിനുള്ളിൽ പരിശോധനാഫലം ലഭ്യമാവുന്ന ഹെൽത്ത് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചിരിക്കുന്നു. യൂറിൻ സാമ്പിളിൽ ഒരു കാർഡ് ഡിപ് ചെയ്ത്, അതിന്‍റെ ചിത്രം നിയോഡോക്സ് ആപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്ത് മുപ്പതു സെക്കൻഡിനുള്ളിൽ ഫലം ലഭ്യമാകും. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മൂന്നു പൂർവവിദ്യാർഥികളാണ് ഈ ഹെൽത്ത് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. മൂത്ര പരിശോധനയിലൂടെ തിരിച്ചറിയാവന്ന രോഗങ്ങൾ മനസിലാക്കാൻ ഈ ഹെൽത്ത് ടെസ്റ്റ് കിറ്റിലൂടെ സാധിക്കും.

അനുരാഗ് മീണ, നികുഞ്ജ് മൽപാനി, പ്രഥീക് ലോധ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നിയോഡോക്സ് എന്ന സ്റ്റാർട്ടപ്പാണ് പുതിയ കണ്ടുപിടുത്തത്തിനു പിന്നിൽ. മഹാരാഷ്ട്ര നാസിക്കിലെ ചില ഹെൽത്ത് സെന്‍ററുകൾ ഈ ഹെൽത്ത് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. നാഗ്പൂരിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ യൂറിൻ ടെസ്റ്റ് കിറ്റ് അവതരിപ്പിച്ചിരുന്നു.

കിഡ്നി ഡിസീസ് കിറ്റ്, വെൽനെസ് കിറ്റ് എന്നിങ്ങനെയുള്ള ഹെൽത്ത് കിറ്റുകളും നിയോഡോക്സ് വികസിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ രക്തപരിശോധന നടത്താവുന്ന കിറ്റ് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ നിയോഡോക്സ് നടത്തുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com