അൽപ്പം വീഞ്ഞ് ആരോഗ്യത്തിന് ഗുണകരമോ‍? മിതമായ മദ്യപാനത്തെക്കുറിച്ചുള്ള ധാരണകൾ തെറ്റുന്നു

ക്യാൻസറിനുള്ള സാധ്യത ഒഴിവാക്കാനുള്ള മാർഗം മദ്യപാനം പൂർണമായും ഒഴിവാക്കുന്നതാണെന്നു 2022-ൽ അമെരിക്കൻ ക്യാൻസർ സൊസൈറ്റി മാർഗനിർദ്ദേശങ്ങളിലും വ്യക്തമാക്കിയിരുന്നു
അൽപ്പം വീഞ്ഞ് ആരോഗ്യത്തിന് ഗുണകരമോ‍? മിതമായ മദ്യപാനത്തെക്കുറിച്ചുള്ള ധാരണകൾ തെറ്റുന്നു

ദിവസവും ഓരോ പെഗ് കഴിക്കുന്നതിൽ കുഴപ്പമില്ല. അൽപ്പം വീഞ്ഞ് അകത്താക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. കാലങ്ങളായി മദ്യപാനത്തെക്കുറിച്ച് ഇത്തരം ചില ധാരണകൾ നിലവിലുണ്ട്. അൽപ്പാൽപ്പമായി അകത്തു ചെന്നു ബോധം പൂർണമായി തെളിഞ്ഞവരോ, മറഞ്ഞവരോ ആശ്വാസത്തിനായി കണ്ടെത്തിയ ന്യായീകരണങ്ങളാവാം. എന്തായാലും ഈ ധാരണ തെറ്റെന്നു വ്യക്തമാക്കുന്നു ഒരു പഠനം. അൽപ്പം മദ്യം ആരോഗ്യത്തിനു യാതൊരു ഗുണവും ചെയ്യുന്നില്ലെന്നാണ് ഈ പഠനത്തിൽ പറയുന്നത്.

ജാമ ഓപ്പൺ നെറ്റ് വർക്കിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല കാലങ്ങളിലായി 50 ലക്ഷം ആളുകളിൽ നടത്തിയ പത്തോളം പഠനങ്ങളിൽ നിന്നാണ് മദ്യപാനം ആരോഗ്യത്തിനു ഗുണം ചെയ്യില്ലെന്നു തിരിച്ചറിഞ്ഞിരിക്കുന്നത്. മാത്രവുമല്ല നിത്യവും മദ്യപിക്കുന്നത് അകാലമരണത്തിനു സാധ്യതയും വർധിപ്പിക്കുന്നുവെന്നു പഠനത്തിൽ പറയുന്നു.

മിതമായി മദ്യപിക്കുന്നവർക്കു പോലും ത്രോട്ട്, ലിവർ ക്യാൻസറുകൾ വരാനുള്ള സാധ്യത കൂടുതലാണെന്നു നേരത്തെ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ക്യാൻസറിനുള്ള സാധ്യത ഒഴിവാക്കാനുള്ള മാർഗം മദ്യപാനം പൂർണമായും ഒഴിവാക്കുന്നതാണെന്നു 2022-ൽ അമെരിക്കൻ ക്യാൻസർ സൊസൈറ്റി മാർഗനിർദ്ദേശങ്ങളിലും വ്യക്തമാക്കിയിരുന്നു. എന്തായാലും ഒരു കാര്യം ഉറപ്പ്, മദ്യത്തിൽ നിന്നും പൂർണായും മുക്തി നേടുന്നതു തന്നെയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com