അരമണിക്കൂറിനിടയില്‍ 5 മിനിറ്റ് നടക്കണം, സ്ഥിരമായി ഇരുന്നാല്‍ പണികിട്ടും

തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ ലെവലുകള്‍ വര്‍ധിക്കും. എന്നാല്‍ ഇടയ്‌ക്കൊന്നു നടക്കാന്‍ സാധിച്ചാല്‍ ഇവ ക്രമീകരിക്കാന്‍ സാധിക്കും
അരമണിക്കൂറിനിടയില്‍ 5 മിനിറ്റ് നടക്കണം, സ്ഥിരമായി ഇരുന്നാല്‍ പണികിട്ടും

ഇരിക്കുന്നതിന്‍റെ ദൈര്‍ഘ്യം കൂടിയാല്‍ പലവിധ അസുഖങ്ങള്‍ പിടിപെടുമെന്ന കാര്യം നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. എന്നാല്‍ അരമണിക്കൂറിനിടയില്‍ അഞ്ച് മിനിറ്റ് നടക്കാന്‍ സമയം കണ്ടെത്തിയാല്‍ ആരോഗ്യത്തിനു ഗുണകരമാണെന്നു പഠനം. ജേണല്‍ ഓഫ് ദ അമെരിക്കന്‍ കോളെജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

എത്ര നേരം ഇരിക്കണം, എത്ര സമയത്തിനിടയില്‍ നടക്കണം എന്നതൊക്കെ വ്യക്തമാക്കുന്ന ആധികാരികമായ പഠനങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടുണ്ടായിരുന്നില്ല. എന്നാല്‍ കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ററിലെ ബിഹേവിയറല്‍ മെഡിസിന്‍ അസിസ്റ്റന്‍റ് പ്രഫസറുടെ നേതൃത്വത്തില്‍ നടന്ന ഈ പഠനത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നു. 

അരമണിക്കൂറിനിടയില്‍ വളരെ പതുക്കെ നടന്നാല്‍ മാത്രം മതി. തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ ലെവലുകള്‍ വര്‍ധിക്കും. ഇടയ്‌ക്കൊന്നു നടക്കാന്‍ സാധിച്ചാല്‍ ഇവ ക്രമീകരിക്കാന്‍ സാധിക്കും. പതിനൊന്നോളം മധ്യവയസ്‌ക്കരെ നിരവധി ദിവസം ഇരുത്തിയും നടത്തിയും അരങ്ങേറിയ പഠനത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com