0484: രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചിയിൽ | Video

യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം

നെടുമ്പാശേരി: യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാൻ പുതിയ പദ്ധതിയുമായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ). സെപ്റ്റംബർ ഒന്നിന് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ '0484 എയ്‌റോ ലോഞ്ച്' ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചാണിത്. നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അന്താരാഷ്‌ട്ര ടെർമിനൽ വികസനം, കൂടുതൽ ഫുഡ് കോർട്ടുകളുടെയും ലോഞ്ചുകളുടെയും നിർമാണം, ശുചിമുറികളുടെ നവീകരണം എന്നിവയും അതിവേഗം പുരോഗമിക്കുന്നു. 2022ൽ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മിഷൻ ചെയ്തതിനു ശേഷം 2000ലധികം സ്വകാര്യ ജെറ്റ് പ്രവർത്തനങ്ങളാണ് സിയാൽ കൈകാര്യം ചെയ്തിട്ടുള്ളത്.

ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിലാണ് 0484 എയ്‌റോ ലോഞ്ച് പ്രവർത്തിക്കുക. 'കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം' എന്ന വിപ്ലവകരമായ ആശയത്തിലൂന്നി നിർമിച്ച 0484 എയ്റോ ലോഞ്ചിലൂടെ മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് യാത്രക്കാർക്ക് സാധ്യമാകുന്നത്.

എറണാകുളത്തിന്‍റെ എസ്ടിഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഞ്ചിന്‍റെ നാമകരണം. അകച്ചമയങ്ങളില്‍ കേരളത്തിന്‍റെ പ്രകൃതിലാവണ്യം. കായലും വള്ളവും സസ്യജാലങ്ങളും രൂപകല്‍പ്പനയില്‍ തിടമ്പേറ്റുന്നു.

അരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ 37 റൂമുകള്‍, 4 സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ- വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്‍റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com