മൂകാംബികയിൽ കാണിക്കയായി ഒന്നേകാൽ കോടിയുടെ സ്വർണമുഖം

ഒരുകിലോ സ്വർണം കൊണ്ടാണ് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേർന്ന മുഖം സമർപ്പിച്ചത്
1-5 crore gold offering mookambika devi

മൂകാംബിക ദേവിക്ക് കാണിക്കയായി ഒന്നേകാൽ കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണമുഖം

Updated on

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദേവിക്കു ചാർത്താൻ ഒന്നേകാൽ കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണമുഖം സമർപ്പിച്ച് തുമക്കൂരു സിറയിലെ ആയുർവേദ ഡോക്‌റ്റർ ലക്ഷ്മി നാരായണ.

ഒരു കിലോഗ്രാം സ്വർണം കൊണ്ടാണ് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്കു ചേർന്ന മുഖം സമർപ്പിച്ചത്. സ്വർണമുഖാവരണത്തിൽ രത്നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്.

പ്രധാന വിശേഷ ദിവസങ്ങളിൽ സ്വർണ മുഖാവരണം ദേവിക്കു ചാർത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ജീവിതത്തിൽ മൂകാംബികയുടെ അനുഗ്രഹം ലഭിച്ചതിനാലും ഒരു പ്രധാന ആഗ്രഹം സാധിച്ചതിനാലുമാണ് ഈ ഉപകാരം ദേവിക്ക് സമർപ്പിക്കുന്നതെന്ന് ലക്ഷ്മി നാരായണ പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com