വേമ്പനാട്ട് കായലിൽനിന്ന് പത്തു വയസുകാരൻ നീന്തിക്കയറിയത് ചരിത്രത്തിലേക്ക്

ഇരു കൈകാലുകളും ബന്ധിച്ച് നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അഭിനവ് സുജിത്ത്
വേമ്പനാട്ട് കായൽ കൈയും, കാലും ബന്ധിച്ചു നീന്തിക്കയറിയ അഭിനവ് സുജിത് എന്ന പത്തു വയസുകാരനെ എടുത്ത് ഉയർത്തി അഭിനന്ദിക്കുന്നു.
വേമ്പനാട്ട് കായൽ കൈയും, കാലും ബന്ധിച്ചു നീന്തിക്കയറിയ അഭിനവ് സുജിത് എന്ന പത്തു വയസുകാരനെ എടുത്ത് ഉയർത്തി അഭിനന്ദിക്കുന്നു.

ഏബിൾ സി. അലക്സ്‌

കോതമംഗലം: വേമ്പനാട്ടു കായലിന്‍റെ ഓളങ്ങളെ വകഞ്ഞുമാറ്റി അഭിനവ് എന്ന പത്തു വയസുകാരൻ നീന്തിക്കയറിയത് പുതു ചരിത്രത്തിലേക്ക്.

കോതമംഗലം മാതിരപ്പിള്ളി പുതിയേടത്ത് വീട്ടിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ സുജിത്ത് കുമാറിന്‍റെയും, സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയായ ദിവ്യയുടെയും മകൻ അഭിനവ് സുജിത് ആണ് ഒരു മണിക്കൂർ ഇരുപത്തിരണ്ടു മിനിറ്റ് കൊണ്ട് ഇരു കൈയും കാലും ബന്ധിച്ച് ആലപ്പുഴ ജില്ലയിലെ തവണക്കടവിൽ നിന്നു കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള നാലര കിലോമീറ്റർ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിലേക്ക് ഇടം പിടിച്ചിരിക്കുന്നത്.

ഇരു കൈകാലുകളും ബന്ധിച്ച് നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അഭിനവ് സുജിത്ത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ മുഖ്യ നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ ആണ് അഭിനവിന്‍റെ നീന്തൽ ഗുരു. പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ആഞ്ചാം ക്ലാസ്സ്‌ വിദ്യാർഥിയാണ് ഈ നീന്തൽ പ്രതിഭ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com