അടച്ച പ്രീമിയം ഏതു സമയത്തും തിരിച്ചുകിട്ടുന്ന പെൻഷൻ പ്ലാൻ

വാങ്ങിയ അന്നു മുതല്‍ എപ്പോള്‍ വേണമെങ്കിലും അടച്ച പ്രീമിയം 100% തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന, ഇൻഷ്വറന്‍സ് മേഖലയിലെ ആദ്യത്തെ ആന്വിറ്റി പ്ലാൻ
ICICI Pru guaranteed pension flexi
ICICI Pru guaranteed pension flexiICICI Pru
Updated on

തിരുവനന്തപുരം: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇൻഷ്വറന്‍സ് ബെനഫിറ്റ് എന്‍ഹാന്‍സറോടു കൂടിയ ഐസിഐസിഐ പ്രു ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സി പുറത്തിറക്കി.

ഉപയോക്താക്കള്‍ക്ക് പ്രീമിയം വാങ്ങിയ അന്നു മുതല്‍ എപ്പോള്‍ വേണമെങ്കിലും അടച്ച പ്രീമിയം 100% തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന, ഇൻഷ്വറന്‍സ് മേഖലയിലെ ആദ്യത്തെ ആന്വിറ്റി പ്ലാനാണിത്. വിരമിക്കല്‍ ആസൂത്രണത്തിന് തയാറെടുക്കുന്ന ഉപയോക്താക്കള്‍ക്ക് ഉണ്ടായേക്കാവുന്ന എല്ലാ ആശങ്കകളും പരിഹരിക്കുന്ന സൗകര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പോളിസി ഉടമകള്‍ക്ക് ജീവിച്ചിരിക്കുന്നിടത്തോളം കാലം വരുമാനം ലഭ്യമാകുന്ന സിംഗിള്‍ ലൈഫ് ഓപ്ഷനോ മരണശേഷം ജീവിത പങ്കാളിക്ക്, കുട്ടികള്‍ക്ക്, മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ സഹോദരങ്ങള്‍ക്ക് വരുമാനം ലഭ്യമാകുന്ന ജോയിന്‍റ് ലൈഫ് ഓപ്ഷനോ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

ജോയിന്‍റ് ലൈഫ് ഓപ്ഷനില്‍ പോളിസി ഉടമ മരിച്ചാല്‍ പിന്നീടുള്ള എല്ലാ പ്രീമിയവും ഒഴിവാക്കപ്പെടുകയും രണ്ടാം അവകാശിക്ക് ആജീവനാന്ത സ്ഥിര വരുമാനം ലഭിക്കുകയും ചെയ്യും. അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഈ പദ്ധതി വായ്പ സൗകര്യവും നല്‍കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com