കൊച്ചി: ഭക്ഷണക്കാര്യത്തില്‍ കൊച്ചിക്കാര് പാരമ്പര്യത്തോടൊപ്പം പുതുമയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായി സ്വിഗ്ഗിയുടെ കണക്കുകള്‍. ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും ആവശ്യക്കാരുണ്ടെന്ന് സ്വിഗ്ഗിയുടെ 2024ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തില്‍ ചിക്കന്‍ ബിരിയാണി മുന്നില്‍.
2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്തത്. ലഘു ഭക്ഷണത്തില്‍ ചിക്കന്‍ ഷവര്‍മയാണ് ഒന്നാം സ്ഥാനത്ത്. 79,713 ഷവര്‍മയാണ് സ്വിഗ്ഗി ഡെലിവര്‍ ചെയ്തത്. ചിക്കന്‍ റോളും ചിക്കന്‍ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 19,381 ഓര്‍ഡറുകളുമായി ചോക്ളേറ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചോക്ളേറ്റ് ക്രീം കേക്ക് തൊട്ട് പിറകില്‍ തന്നെയുണ്ട്.
2.23 ലക്ഷം ദോശയാണ് 2024ല്‍ ഓര്‍ഡര്‍ ചെയ്തത്. കടലക്കറിയും പൂരിയും ഇഡലിയും പുറകിലുണ്ട്. ഗീ മൈസൂര്‍ പാക്കും, ചോക്കാ ലാവ കേക്കിനും മില്‍ക്ക് കേക്കിനും കിണ്ണത്തപ്പവുമാണ് മധുരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. വൈറ്റ് മില്‍ക്ക് ചോക്ളേറ്റ് കേക്കും സിനമണ്‍ റോളും പാലട പായസവുമാണ് ആഘോഷ കാലങ്ങളിൽ കൂടുതൽ ഓർഡർ ചെയ്തത്. 31 ലക്ഷം ഡിന്നര്‍ ഓര്‍ഡറുകളാണ് ഈ വര്‍ഷം സ്വിഗ്ഗിക്ക് ലഭിച്ചത്. 17,622 രൂപ ചെലവിട്ട് 18 സ്പൈസി ചിക്കന്‍ മന്തി ഓര്‍ഡര്‍ ചെയ്ത ഒരു ഉപയോക്താവാണ് ഏറ്റവും ഉയര്‍ന്ന തുകക്കുള്ള ഓര്‍ഡര്‍ നല്‍കിയത്.