ശ്രുതിതരംഗം: 15 പേരുടെ കോക്ലിയർ ഇംപ്ലാന്‍റേഷൻ ശസ്ത്രക്രിയ പൂർത്തിയായി

രണ്ടാം ഘട്ടത്തിലെ അപേക്ഷകളില്‍ 14 എണ്ണത്തിന് അംഗീകാരം നല്‍കി
Cochlear implant, respresentative image
Cochlear implant, respresentative image
Updated on

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയര്‍ ഇംപ്ലാന്‍റേഷന് വേണ്ടി ടെക്നിക്കല്‍ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 പേരില്‍ 15 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി.

ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തിലെ അപേക്ഷകളില്‍ 14 എണ്ണത്തിന് അംഗീകാരം നല്‍കി. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയവര്‍ക്കായി ഓഡിയോ വെര്‍ബല്‍ ഹാബിറ്റേഷന്‍ തെറാപ്പി, ഉപകരണങ്ങളുടെ മെയിന്‍റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍, മറ്റ് തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

നിലവില്‍ ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങളുടെ മെയിന്‍റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവയ്ക്കായുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.

ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങളുടെ മെയിന്‍റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് എംപാനല്‍ ചെയ്ത ആശുപത്രികള്‍ മുഖേന സേവനം ലഭ്യമാകും. കോക്ലിയര്‍ ഇംപ്ലാന്‍റ് ചെയ്ത ഓരോ കുട്ടിക്കും 50,000 രൂപ വീതം പഞ്ചായത്തുകള്‍ വകയിരുത്തണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ മുഖേനയാണു തുക ലഭ്യമാക്കുക.

ശ്രവണ വൈകല്യം നേരിടുന്ന 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു കോക്ലിയര്‍ ഇംപ്ലാന്‍റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുന്ന പദ്ധതിയാണു ശ്രുതി തരംഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056, 104 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com