22 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ 'ശ്വാസ തടസം മാറ്റാൻ' അരിവാൾ ചൂടാക്കി പൊള്ളിച്ചത് 65 തവണ; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കുഞ്ഞിനെ അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമരാവതി: അന്ധവിശ്വാസത്തിന്‍റെ പേരിൽ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 65 തവണ അരിവാൾ ചൂടാക്കി പൊള്ളിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമരാവതിയിലെ സീമോരി ജില്ലയിലെ ഗോത്രവർഗക്കാർ ധാരാളമായുള്ള പ്രദേശത്താണ് സംഭവം.

ജന്മനാ ഉള്ള ഹൃദയസംബന്ധമായ പ്രശ്നം മൂലം കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു. ഈ പ്രശ്നം ഇല്ലാതാക്കാമെന്ന അന്ധവിശ്വാസം മൂലമാണ് കുട്ടിയെ അരിവാൾ ചൂടാക്കി 65 തവണ പൊള്ളിച്ചത്.

ചൊവ്വാഴ്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരാവതിയിലെ ഗോത്രവർഗക്കാർക്കിടയിൽ ഇത്തരത്തിലുള്ള നിരവധി അന്ധവിശ്വാസങ്ങളുണ്ട്. അവയെക്കുറിച്ച് ബോധവത്കരണത്തിനായി ശ്രമങ്ങളിലാണിപ്പോൾ അധികൃതർ.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com