അര കിലോഗ്രാം ഭാരമുള്ള മൂത്രാശയക്കല്ല് നീക്കം ചെയ്തു

ഇത്തരത്തിൽ കല്ല് നീക്കം ചെയ്യാതിരുന്നെങ്കിൽ കിഡ്നിയുടെ പ്രവർത്തനത്തെ വരെ ബാധിക്കാവുന്ന സാഹചര്യമായിരുന്നു
യുവാവിന്‍റെ മൂത്രാശയത്തിൽ നിന്ന് നീക്കം ചെയ്ത കല്ല്.
യുവാവിന്‍റെ മൂത്രാശയത്തിൽ നിന്ന് നീക്കം ചെയ്ത കല്ല്.
Updated on

നെയ്യാറ്റിൻകര: യുവാവിന്‍റെ മൂത്രാശയത്തില്‍ നിന്ന് 500 ഗ്രാം ഭാരമുള്ള കല്ല് നീക്കം ചെയ്തു. കൊല്ലങ്കോട് സ്വദേശിയായ 27കാരനാണ് മാസങ്ങളായി മൂത്ര തടസവും തുടർന്നുള്ള അണുബാധയും കാരണം വിവിധ ചികിത്സകൾക്ക് വിധേയനായത്. എന്നാൽ, രോഗത്തിന് കുറവുണ്ടായില്ല.

തുടർന്നാണ് നിംസ് മെഡിസിറ്റിയിലെ യൂറോളജി വിഭാഗത്തിൽ എത്തിയത്. നിംസ് മെഡിസിറ്റിയിലെ കൺസൾട്ടന്‍റ് യൂറോളജിസ്റ്റ് ഡോ. കെ. നവീന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധിക്കുകയും മൂത്ര സഞ്ചിയിൽ കല്ല് ഉള്ളതായി കണ്ടെത്തുകയും ചെയ്തു. ശസ്ത്രക്രിയയിലൂടെ ഈ കല്ല് പുറത്തെടുക്കുകയായിരുന്നു.

500 ഗ്രാം തൂക്കമുള്ള കല്ലാണ് നീക്കം ചെയ്തത്. ഇത്തരത്തിൽ കല്ല് നീക്കം ചെയ്യാതിരുന്നെങ്കിൽ കിഡ്നിയുടെ പ്രവർത്തനത്തെ വരെ ബാധിക്കാവുന്ന സാഹചര്യത്തിലാണ് കൃത്യസമയത്ത് ചികിത്സ നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com