
നടി ഷീലു എബ്രഹാം സംരംഭക വസ്ത്ര വ്യാപാര രംഗത്തേക്ക്
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. അഭിനയ രംഗത്തു നിന്നും ബിസിനസിലേക്ക് തിരിയുന്ന താരങ്ങള്‍ക്കൊപ്പം ഇനി ഷീലുവും ഉണ്ട്. ഇക്കഴിഞ്ഞ വിജയദശമി ദിവസം സര്‍പ്രൈസ് ആയിട്ടാണ് ഷീലു സോഷ്യൽ മീഡിയയിലൂടെ തന്‍റെ സംരംഭകത്വ വിശേഷങ്ങള്‍ പങ്കുവച്ചത്.
'മന്താര' എന്നാണ് ഷീലു എബ്രഹാമിന്‍റെ സാരി ബ്രാൻഡ് പ്രൊഡക്റ്റിന് നൽകിയിരിക്കുന്ന പേര്. സാരികൾക്ക് മാത്രമായൊരു ഓൺലൈൻ സ്റ്റോറാണ് ഷീലു ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ തങ്ങള്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
പല ബിസിനസുകളുടെയും ബ്രാന്‍ഡ് മുഖമായിരുന്ന നടി ആദ്യമായാണ് സ്വന്തം ബിസിനസുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അതുകൊണ്ടു തന്നെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്.