50-90% കിഴിവുമായി എജിയോ 'ബിഗ് ബോൾഡ് സെയിൽ'

ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, വീട്, അലങ്കാരം, ആഭരണങ്ങൾ, സൗന്ദര്യം, വ്യക്തിഗത പരിചരണം തുടങ്ങിയ വിഭാഗങ്ങളിലുടനീളം മികച്ച ഡീലുകളും ഓഫറുകളും
AJIO Big Bold Sale
AJIO Big Bold Sale
Updated on

കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാഷൻ ഇ-ടെയ്‌ലർ എജിയോയുടെ 'ബിഗ് ബോൾഡ് സെയിൽ', 2023 ഡിസംബർ 7 മുതൽ. ഡിസംബർ 4 മുതൽ തന്നെ ഉപയോക്താക്കൾക്ക് സെയിൽ ആനുകൂല്യങ്ങൾ ലഭ്യമായിത്തുടങ്ങിയിരുന്നു. ബിഗ് ബോൾഡ് സെയിലിന്‍റെ (ബിബിഎസ്) എക്കാലത്തെയും വലിയ പതിപ്പിൽ, സമാനതകളില്ലാത്ത അനുഭവം നൽകുന്ന 1.6 ദശലക്ഷത്തിലധികം ഫാഷൻ ശൈലികൾ, 5500+ ബ്രാൻഡുകൾ എന്നിവയിൽ ഉപയോക്താക്കൾക്ക് ഷോപ്പിംഗ് നടത്താം.

മുൻനിര ബ്രാൻഡുകളുടെ പ്രത്യേക ഡീലുകൾക്കൊപ്പം 50-90% വരെ കിഴിവും ലഭിക്കും. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 10% വരെ തൽക്ഷണ കിഴിവും ലഭിക്കും. ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, വീട്, അലങ്കാരം, ആഭരണങ്ങൾ, സൗന്ദര്യം, വ്യക്തിഗത പരിചരണം തുടങ്ങിയ വിഭാഗങ്ങളിലുടനീളം മികച്ച ഡീലുകളും ഓഫറുകളുമുള്ള എക്‌സ്‌ക്ലൂസീവ് ഇന്‍റർനാഷണൽ ബ്രാൻഡുകൾ എജിയോയുടെ ഭാഗമാണ്.

അഡിഡാസ്, സൂപ്പർഡ്രൈ, നൈക്കി, പ്യൂമ, അസിക്സ്, ടോമി ഹിൽഫിഗർ, ഡീസൽ, മാർക്സ് ആൻഡ് സ്‌പെൻസർ, മേബലിൻ, കാസിയോ തുടങ്ങി ഒട്ടനേകം ബ്രാൻഡുകളുടെ ആവേശകരമായ ഡീലുകൾ ലഭിക്കും. ഓരോ 8 മണിക്കൂറിലും ഐഫോൺ 14 പ്രോ, ആപ്പിൾ മാക്ബുക്ക് എയർ, സാംസങ് ഗാലക്‌സി ഫോൾഡ് 4, സാംസങ് എസ് 23 അൾട്രാ തുടങ്ങിയ ആകർഷകമായ റിവാർഡുകൾ ലഭിക്കാനുള്ള അവസരവുമുണ്ട്.

എജിയോ സിഇഒ വിനീത് നായർ പറഞ്ഞു. അച്ഛൻ-മകൾ ജോഡിയായ ശ്രദ്ധ കപൂർ, ശക്തി കപൂർ എന്നിവരാണ് ഇത്തവണ ബിഗ് ബോൾഡ് സെയിൽ ലോഞ്ച് കാമ്പെയ്‌ൻ അവതരിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com