വീട് സ്മാർട്ടാക്കണോ? ആമസോണിൽ 70% വരെ ഡിസ്കൗണ്ട്

അലക്സയുമായി പൊരുത്തപ്പെടുന്ന ഉപകരണങ്ങളുടെ വിപുലമായ ശ്രേണിയില്‍ നിന്ന് വന്‍ ഇളവുകളോടെ ഷോപ്പിങ് നടത്താം
Alexa smart home device discount in Amazon
വീട് സ്മാർട്ടാക്കണോ? ആമസോണിൽ 70% വരെ ഡിസ്കൗണ്ട്Amazon

കൊച്ചി: അലക്സയുമായി പൊരുത്തപ്പെടുന്ന സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ക്ക് 70% വരെ കിഴിവ് പ്രഖ്യാപിച്ച് ആമസോണ്‍. അലക്സ സ്മാര്‍ട്ട് ഹോം ഡേയ്സ് എന്ന പേരില്‍ ജൂൺ 21 വരെ Amazon.in നിന്ന് അലക്സയുമായി പൊരുത്തപ്പെടുന്ന ഉപകരണങ്ങളുടെ വിപുലമായ ശ്രേണിയില്‍ നിന്ന് വന്‍ ഇളവുകളോടെ ഉപയോക്താക്കള്‍ക്ക് ഷോപ്പിങ് നടത്താം.

അലക്സ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍, അലക്സ സ്മാര്‍ട്ട് ഹോം കോംബോകള്‍, ഫിലിപ്സ്, ഡൈസന്‍, എംഐ, പാനസോണിക്, ക്യൂബോ, വിപ്രോ, ആറ്റംബര്‍ഗ്, സിപി പ്ലസ്, ടിപിലിങ്ക്, ഹോംമേറ്റ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള 1200ലധികം അലക്സ അനുയോജ്യ സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ക്ക് 60% വരെ കിഴിവ് ലഭിക്കും.

സ്മാര്‍ട്ട് ലൈറ്റുകള്‍, പ്ലഗുകള്‍, ഫാനുകള്‍, ടിവികള്‍, സുരക്ഷാ ക്യാമറകള്‍, ഡോര്‍ ലോക്കുകള്‍, എസികള്‍, വാട്ടര്‍ ഹീറ്ററുകള്‍, എയര്‍ പ്യൂരിഫയറുകള്‍ തുടങ്ങിയവ ഉപയോക്താക്കള്‍ക്ക് വിലക്കിഴിവോടെ വാങ്ങാം. 21ന് രാത്രി 11:59 വരെ ഓഫറുകള്‍ ലഭ്യമാകും. അലക്സ സ്മാര്‍ട്ട് ഹോം ഡേയ്സ് ഷോപ്പിങ്ങിനും ഓഫറുകളെക്കുറിച്ച് അറിയുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.

Trending

No stories found.

Latest News

No stories found.