സമ്പൂര്‍ണ വിവാഹ പ്ലാനിങ് സേവനങ്ങൾ ഒരേ കുടക്കീഴിൽ

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കരുനാഗപ്പള്ളി, ഷോറൂമുകളില്‍ പുതിയ ഫാഷനിലുള്ള ഹല്‍ദി, മെഹന്തി, ശാദി, പാര്‍ട്ടി തുടങ്ങിയവയ്ക്കുള്ള വിവിധങ്ങളായ വിവാഹ വസ്ത്രങ്ങള്‍ ആകര്‍ഷക നിരക്കുകളില്‍
സമ്പൂര്‍ണ വിവാഹ പ്ലാനിങ് സേവനങ്ങൾ ഒരേ കുടക്കീഴിൽ
വെഡ്ഡിങ്സ് ഒഫ് ഭാരതിന്‍റെ ലോഗോ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് അസോസിയേറ്റ് വിപി അലക്സ് വില്‍സണ്‍, യൂണിമണി സിഇഒ സിഎ ആര്‍. കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് യെസ് ഭാരത് ചെയര്‍മാന്‍ ഇ. അയൂബ് ഖാനു നല്‍കി പ്രകാശനം ചെയ്യുന്നു.

കൊച്ചി: വിവാഹത്തിനാവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്ന വെഡ്ഡിങ്സ് ഒഫ് ഭാരത് എന്ന പദ്ധതിയുമായി പ്രമുഖ വിവാഹ വസ്ത്രവ്യാപാര ശൃംഖലയായ യെസ് ഭാരത്.

ഇതിന്‍റെ ഭാഗമായി യെസ് ഭാരതിന്‍റെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കരുനാഗപ്പള്ളി, ഷോറൂമുകളില്‍ പുതിയ ഫാഷനിലുള്ള ഹല്‍ദി, മെഹന്തി, ശാദി, പാര്‍ട്ടി തുടങ്ങിയവയ്ക്കുള്ള വിവിധങ്ങളായ വിവാഹ വസ്ത്രങ്ങള്‍ ആകര്‍ഷക നിരക്കുകളില്‍ ലഭ്യമാക്കും. ഇതോടൊപ്പം ഈ മാസം 14 മുതല്‍ സെപ്റ്റംബര്‍ 30 വരെ യെസ് ഭാരത് ഉപയോക്താക്കള്‍ക്ക് ജ്വല്ലറി പര്‍ച്ചേസുകള്‍, ബാങ്കിങ് സേവനങ്ങള്‍, ട്രാവല്‍, കാറ്ററിങ്, ഇവന്‍റ് മാനെജ്മെന്‍റ്, ഫോട്ടൊ-വിഡിയൊഗ്രാഫി തുടങ്ങിയ വിവാഹ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മേഖലകളിലെയും സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വെഡ്ഡിങ്സ് ഒഫ് ഭാരത് നടക്കുമെന്ന് യെസ് ഭാരത് ചെയര്‍മാന്‍ ഇ. അയൂബ് ഖാന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യെസ് ഭാരതിന്‍റെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കരുനാഗപ്പള്ളി എന്നീ ഷോറൂമുകളില്‍ നിന്നും പര്‍ച്ചേസ് ചെയുന്ന വിവാഹ പാര്‍ട്ടികളില്‍ നിന്നും ഓരോ ഷോറൂമുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്കു മുഴുവന്‍ തുകയും തിരികെ നല്‍കും. ബാങ്കിങ് പാര്‍ട്ണറായ ഫെഡറല്‍ ബാങ്കിലൂടെ ചുരുങ്ങിയത് 10,000 രൂപയുടെ മുതല്‍ പര്‍ച്ചേസുകള്‍ക്ക് മാസത്തില്‍ രണ്ടു തവണ 15% ഇളവ് (പരമാവധി 1500 രൂപ) എന്നിവ ലഭിക്കും.

ലാന്‍ഡ് ഹോളിഡേയ്സിന് 10% ഇളവ്, ട്രാവല്‍ കാര്‍ഡ് ഫീസ് സൗജന്യം, നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യദമ്പതികള്‍ക്ക് 2 രാത്രിയും 3 പകലുമുള്‍പ്പെട്ട മലേഷ്യ ടൂര്‍ പാക്കെജ് എന്നിവയാണ് യൂണിമണിയുടെ ഓഫറുകള്‍.

ഇവന്‍റ് മാനെജ്മെന്‍റ് കമ്പനിയായ ശാദി വെഡ്ഡിങ്സ് അവരുടെ സേവനങ്ങള്‍ക്ക് 10% ഇളവ്, ഒരു വിവാഹപ്പാര്‍ട്ടിക്ക് നറുക്കെടുപ്പിലൂടെ 1 ലക്ഷം രൂപ ഇളവ് എന്നിവ ലഭിക്കും. ഫൂഡീ മലബാര്‍ കിച്ചന്‍റ് കാറ്ററിങ് സേവനങ്ങള്‍ക്ക് 10% ഇളവ്, തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന മറ്റൊരു ഇവന്‍റിന് 100 അതിഥികള്‍ക്കുള്ള കോംപ്ലിമെന്‍റ്റി കാറ്ററിങ് എന്നിവ ലഭിക്കും.

Trending

No stories found.

Latest News

No stories found.