കൗൺസിലറുടെ പരാതി: ആലുവയിലെ 'പ്രേമം പാലം' അടച്ചു

അടച്ചുപൂട്ടിയത് പ്രകൃതിഭംഗിയുടെ നേർക്കാഴ്ച. 45 വർഷം പഴക്കമുള്ള നീർപ്പാലത്തിന് 4 കിലോമീറ്റർ ദൈർഘ്യം.
A scene from Premam movie on the now iconic bridge
പ്രേമം സിനിമയിൽ പാലത്തിൽ നിന്നുള്ള രംഗം
Updated on

ആലുവ: പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവയിലെ നീർപ്പാലം അടച്ചുപൂട്ടി ജലസേചന വകുപ്പ്. കമിതാക്കളുടെയും ലഹരിമരുന്ന് വിൽപ്പനക്കാരുടെയും സമൂഹ വിരുദ്ധരുടെയും ശല്യം കൂടിയതിനാൽ പാലം അടയ്ക്കണമെന്ന് വാർഡ് കൗൺസിലർ ടിന്‍റു രാജേഷ് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

പാലത്തിന്‍റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പ് ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഭൂതത്താൻകെട്ടിൽ നിന്ന് ആലുവയിലെത്തുന്ന പെരിയാർവാലി കനാൽ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാൻ നിർമിച്ചതായിരുന്നു ഈ നീർപ്പാലം.

Premam bridge in Aluva
പ്രേമം പാലം, ആലുവ

45 വർഷം പഴക്കമുണ്ട്. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിൽ നിന്ന് ആരംഭിച്ച് യുസി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് നാല് കിലോമീറ്ററാണ് നീളം.

പാലത്തിന്‍റെ അടിത്തട്ടിലൂടെയാണ് വെള്ളം ഒഴുകുന്നത്. മേൽത്തട്ടിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കാം. പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാർക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com