വീട്ടുപകരണങ്ങൾക്ക് 40% വിലക്കുറവ്: ആമസോൺ ക്ലിയറൻസ് സ്റ്റോർ

പാത്രങ്ങൾ, ഫർണിച്ചർ, ക്ലീനിങ് ഉപകരണങ്ങൾ, ഫിറ്റ്നസ് ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം വൻ വിലക്കുറവ്.
Amazon Clearance store
Amazon Clearance storeAmazon

ആമസോണിൽ ഹോം, കിച്ചൺ, ഔട്ട്‌ഡോർ ഉത്പന്നങ്ങൾക്ക് 40 ശതമാനം മുതൽ വിലക്കുറവ്. ക്ലിയറൻസ് സ്റ്റോറിലാണ് വൻ വിലക്കുറവിൽ കിച്ചൺ ഉപകരണങ്ങൾ അടക്കം ലഭ്യമാകുന്നത്.

പാത്രങ്ങൾ, ഫർണിച്ചർ, ക്ലീനിങ് ഉപകരണങ്ങൾ, ഫിറ്റ്നസ് ഉപകരണങ്ങൾ, വീട്ടിൽ ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികൾ, വാഹനങ്ങൾക്ക് ആവശ്യമുള്ള ഹെൽമെറ്റ് പോലുള്ള ഉത്പന്നങ്ങൾ, ഗാർഡനിങ് വസ്തുക്കൾ, സോളാർ ഉപകരണങ്ങൾ എന്നിവയെല്ലാം ഇതിന്‍റെ പരിധിയിൽ വരുന്നു.

ബജാജ് ഫാൻ 57 ശതമാനവും ലൈഫ്‌ലോങ് വാക്വം ക്ലീനർ 64 ശതമാനവും വിലക്കുറവിൽ ലഭ്യമാണ്. ഹാവൽസിന്‍റെയും ബജാജിന്‍റെയും സീലിങ് ഫാനുകൾ (50 ശതമാനത്തിനു മുകളിൽ ഇളവ്), വാട്ടർ ഹീറ്റർ, അവൻ, മിക്സി, ഗ്രൈൻഡർ, ബെഡ് ഷീറ്റ്, കർട്ടൻ തുടങ്ങിയവയ്ക്കും ആകർഷകമായ വിലക്കുറവ്.

പ്രീപെയ്ഡ് പേയ്മെന്‍റ് രീതിയിൽ 10 ശതമാനം ക്യാഷ് ബാക്ക് വേറെയും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ, ആമസോൺ പ്രൈം മെംബർഷിപ്പ് എന്നിങ്ങനെ അധിക ഡിസ്കൗണ്ട് ലഭിക്കാൻ വേറെയും മാർഗങ്ങളുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com