ആമസോണിൽ വീട്ടുപകരണങ്ങൾക്ക് 70% വരെ ഡിസ്കൗണ്ട്, ലാപ്‌ടോപ്പിനും ഫോണിനും വിലക്കിഴിവ്

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിനോടനുബന്ധിച്ചാണ് വൻ വിലക്കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെയിൽ ജനുവരി 18ന് അവസാനിക്കും.
Amazon Great Republic Day Sale
Amazon Great Republic Day Sale

കൊച്ചി: ആമസോണിന്‍റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 18ന് (വ്യാഴം) സമാപിക്കും. ജനുവരി 13ന് ആരംഭിച്ച സെയിലിൽ വമ്പൻ ഓഫറുകളാണ് നൽകിവരുന്നത്. ആമസോൺ പ്രൈം മെംബേഴ്സിന് സെയിലിൽ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ആറ് ദിവസത്തെ ഓൺലൈൻ ഷോപ്പിങ് ഉത്സവത്തിൽ 70 ശതമാനം വരെ ഡിസ്കൗണ്ടാണ് ഇ കൊമേഴ്സ് രംഗത്തെ വമ്പൻമാരായ ആമസോൺ മുന്നോട്ടുവയ്ക്കുന്നത്.

സ്മാർട്ട്‌ഫോണുകൾക്കും അക്സസറികൾക്കും 40% ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ലാപ്‌ടോപ്പുകൾക്കും ടാബ്‌ലറ്റുകൾക്കും സ്‌മാർട്ട് ഡിവൈസുകൾക്കും 75% വരെയാണ് ഡിസ്‌കൗണ്ട്. 65% വരെയും ഓഫറാണ് ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയവയ്ക്കു ലഭിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com