'സ്വച്ഛതാ സ്റ്റോര്‍': വൻ വിലക്കുറവിൽ ക്ലീനിങ് ഉപകരണങ്ങൾ

വാക്വം ക്ലീനര്‍, സാനിട്ടറിവെയര്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, മോപ്സ് & ബ്രൂംസ് എന്നിങ്ങനെ ഇരുപതിനായിരത്തിലധികം ക്ലീനിങ് ഉത്പന്നങ്ങള്‍ക്ക് വമ്പൻ ഡീലുകളും ഡിസ്കൗണ്ടും.
Vacuum cleaners at offer price.
Vacuum cleaners at offer price.
Updated on

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ഛ ഭാരത് മിഷനെ പിന്തുണയ്ക്കാന്‍ ആമസോണ്‍ ഇന്ത്യ 'സ്വച്ഛതാ സ്റ്റോര്‍' ആരംഭിച്ചു. വീടും പരിസരവും മറ്റു കെട്ടിടങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വിവിധ വസ്തുക്കളാണ് വൻ വിലക്കുറവിൽ ഇതിലൂടെ ലഭ്യമാക്കുന്നത്.

വ്യാപാരികള്‍, എസ്എംഇകള്‍, നിർമാതാക്കള്‍ എന്നിവരില്‍ നിന്ന് വാക്വം ക്ലീനര്‍, സാനിട്ടറിവെയര്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, മോപ്സ് & ബ്രൂംസ് എന്നിങ്ങനെ ഇരുപതിനായിരത്തിലധികം ക്ലീനിങ് ഉത്പന്നങ്ങള്‍ക്ക് 'ആമസോണ്‍ സ്വച്ഛത സ്റ്റോര്‍' മികച്ച ഡീലുകള്‍ ഓഫര്‍ ചെയ്യുന്നു.

ദേശീയ ശുചിത്വ ദിനത്തോടനുബന്ധിച്ചാണ് സ്വച്ഛത സ്റ്റോര്‍ ആരംഭിച്ചത്. രാജ്യത്താകെ ഉപയോക്താക്കളുടെ ഇടയില്‍ വൃത്തിയും ശുചിത്വവും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

സര്‍ക്കാരിന്‍റെ 'ക്ലീന്‍ ഇന്ത്യ' എന്ന വീക്ഷണത്തിന് പിന്തുണയേകുന്നത് അഭിമാനകരമാണെന്ന് ആമസോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് വൈസ് പ്രസിഡന്‍റ് കണ്‍ട്രി മാനെജർ മനീഷ് തിവാരി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com