കാൻസറിനെ തടയാൻ സിന്തറ്റിക് ആന്‍റിജൻ

രക്തത്തിലെ പ്രോട്ടീൻ വഴി ആന്‍റിജനെ ലിംഫ് നോഡിലെത്തിച്ചാണ് ആന്‍റിബോഡി ഉത്പാദനം കൂട്ടുന്നത്
representative image
representative image

ബംഗളൂരു: കാൻസറിനെതിരായ അന്‍റിബോഡി ഉത്പാദനം വർധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആന്‍റിജൻ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ‌ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ (ഐ.ഐ.എസ്സി). രക്തത്തിലെ പ്രോട്ടീൻ വഴി ആന്‍റിജനെ ലിംഫ് നോഡിലെത്തിച്ചാണ് ആന്‍റിബോഡി ഉത്പാദനം കൂട്ടുന്നത്.

എലികളിലാണ് പരീക്ഷണം നടത്തിയത്. രക്തത്തിലെ പ്ലാസ്മയിൽ ഏറ്റവും സുലഭമായി കാണപ്പെടുന്ന ആൽബുമിൻ എന്ന പ്രോട്ടീനിൽ ഈ ആന്‍റിജൻ ഘടിപ്പിച്ചാണ് ലിംഫ് നോഡിലെത്തിക്കുന്നത്. അതിനാൽ പലതരം കാൻസറിനുള്ള വാക്സിൻ വികസിപ്പിക്കാൻ ഈ പരീക്ഷണം സഹായിക്കും.

ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എൻ. ജയരാമനും ഗവേക്ഷക വിദ്യാർഥിനിയായ കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി ടി.വി. കീർത്തനയുമടങ്ങുന്ന സം ഘമാണ് സിന്തറ്റിക് ആന്‍റിജൻ വികസിപ്പിച്ചെടുത്തത്. ശരീരത്തിലെ തന്നെയുള്ള പ്രോട്ടീനിനെത്തന്നെ വാഹകരാക്കി ആന്‍റിജൻ ലിംഫ് നോഡിലേക്കെത്തിക്കാനാണ് ഇതിലൂടെ ഗവേഷകർ ശ്രമിച്ചത്. കൃത്രിമ പ്രോട്ടീൻ, വൈറസ് കണിക എന്നിവയെ വാഹകരാക്കി ഉപയോഗിച്ച് ആന്‍റിജനുകളെ ശരീരത്തിലേക്ക് കടത്തിവിടാൻ ഇതിനു മുമ്പ് ശ്രമിച്ചിരുന്നു. എന്നാൽ ഇത് പല പാർശ്വഫലങ്ങൾക്ക് ഇടയാക്കുകയും കാൻസറിനെ തടയുന്ന ആന്‍റി ബോഡി ഉത്പാദനം കുറയ്ക്കുകയും ചെയ്തു. ഇതിന് പ്രതിവിധിയാണ് ഇപ്പോൾ നടത്തിയ പരീക്ഷണത്തിലൂടെ വിജയിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com