
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ക്രമത്തിലധികം ഉപചാരമര്യാദകള്‍ കാണിക്കാനിടവരും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടണ്ടാകും .ഏതു കാര്യത്തിനാരംഭിച്ചാലും വിഘ്നം കൂടാതെ നടത്തും. സന്താനങ്ങളാല്പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചിലവഴിക്കും. വെള്ളിയാഴ്ച ദിവസം ദേവീ ദര്‍ശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങള്‍ കൊണ്ട് അര്‍ച്ചന നടത്തുന്നതും ഉത്തമമാണ്.
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)
മധുരഭാഷണംകൊണ്ടും സൗമ്യമായ പെരുമാറ്റംകൊണ്ടും ഏവരുടേയും പ്രശംസ നേടും. അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കും . ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്പര്യം ജനിക്കും. കൈക്കൂലി വാങ്ങുന്ന ഉദ്ദ്യോഗസ്ഥന്മാര് കള്ളക്കേസില്‍ കുടുങ്ങാതെ സൂക്ഷിക്കണം. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹത്തിലെ അറ്റകുറ്റപണികള്‍ക്കായി പണം ചിലവഴിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സുബ്രഹ്മണ്യപ്രീതി വരുത്തുക.
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കംമ്പ്യൂട്ടര്‍ മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. ദാമ്പത്യസുഖവും മനസന്തോഷവും അനുഭവപ്പെടും. അപ്രതീക്ഷിതമായി ധനം വന്നു ചേരാന്‍ ഇടയുണ്ട്. തൊഴില്‍ രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും.പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്ന വര്‍ക്ക് അനുകൂല സമയം. സന്താനങ്ങളാല്‍ മനോവിഷമം ഉണ്ടാകും . പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടണ്ടാകും . മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും . സഹോദരസ്ഥാനീയര്‍ മുഖേന മനക്ലശത്തിനു സാദ്ധ്യത. ശനിയാഴ്ചദിവസം ശാസ്താക്ഷേത്ര ദര്‍ശനം, ശിവന് ജലധാര, ഇവ പരിഹാരമാകുന്നു .
കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
അവിവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. വ്യാപാര സ്ഥാപന ങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധി മുട്ടുകള്‍ തരണം ചെയ്യേണ്ടി വരും . ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും . വേണ്ടപ്പെട്ടവര്‍ മുഖേന മന:ക്ലേശത്തിനു ഇടയുണ്ട്. കര്മ്മപുഷ്ടിക്കു തടസ്സ ങ്ങള് നേരിടും. നീര്ദോഷസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക .ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. സാഹചര്യസമ്മര്ദ്ധം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ സംജാതമാകും . ശിവന്ധാര, അഘോര അര്‍ച്ചന നടത്തുക.
ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളില്‍ നിന്നും മനക്ളേശത്തിനു സാദ്ധ്യത . ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ക്ക് അനുകൂ ല സമയം ,അധിക ചിലവു കള്‍ വര്‍ദ്ധിക്കും . സംസാരത്തില്‍ നിയന്ത്രണം പാലിക്കുക സ്വര്‍ണ്ണവ്യാപാരികള്‍ക്ക് നല്ല സമയം. നിസ്സാരകാര്യങ്ങളാല്‍ നിലവിലുള്ള ജോലി നഷ്ടമാകുന്നസാഹചര്യം സംജാതമാകും . അപകട സാദ്ധ്യതയുള്ളതിനാല്‍ എല്ലാകാര്യത്തിലും പ്രത്യേകശ്രദ്ധ ആവശ്യമാണ് . ആഘോഷവേളകളില്‍ പങ്കെടുക്കും. വ്യാഴാഴ്ച ദിവസം വിക്ഷ്ണു ക്ഷേത്ര ദര്‍ശനം, തുളസിപ്പൂവ് കൊണ്ട് അര്‍ച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ് .
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാതൃഗുണം ലഭിക്കും. കര്‍മ്മ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും . അഗ്നിഭയത്തിനു സാദ്ധ്യത . സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും. കലാകാരന്മാര്ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഗൃഹമോ, വാഹനമോ, വസ്തുവോ വാങ്ങാന്‍ സാധിക്കും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. ധനകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. യാത്രകളില്‍ നേട്ടങ്ങള്‍ അനുഭവപ്പെടും. നാഗര്‍ക്ക് ഉപ്പും മഞ്ഞളും സമര്‍പ്പിക്കുക .
തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മംഗള കര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് . ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്പര്യം ജനിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. പിതൃഗുണവും, ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. സഹോദര ഗുണം ലഭിക്കും. സര്‍ക്കാര്‍ ആനുകൂലങ്ങള്‍ ലഭിക്കും. കര്‍മ്മ സംബന്ധമായി ദൂരെയാത്രകള്‍ ആവശ്യമായി വരും. അവസരോചിതമായി ആത്മധ്യൈരം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാവിജീവിതം സുരക്ഷിതമാകും. ജോലിഭാരം വര്‍ദ്ധിക്കും. ശിവന് ശംഖാഭിഷേകം നടത്തുക. ശനിയാഴ്ച ദിവസം ഉത്തമമാണ്.
വൃശ്ചികരാശി (വിശാഖം 1/4, അനിഴം, ത്രികേട്ട)
മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. തസ്ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും.. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നതു മുഖേന നിയമ പാലകരുടെ കര്‍ക്കശ നടപടികള്‍ നേരിടേണ്ടതായി വരും. സന്താനലബ്ധിക്ക് തടസങ്ങള്‍. നേരിടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. പണമിടപാടുകളില്‍ ശ്രദ്ധയും കൃത്യതയും വേണ്ടിവരും. മാതൃഗുണം ലഭിക്കും. അശ്രദ്ധ മുഖേന അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും . വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക. കര്‍മ്മസംബന്ധമായി ദോഷകാലമാകുന്നു . ഭഗവതിക്ക് ചുവപ്പ് പുഷ്പങ്ങള്‍ കൊണ്ട് അര്‍ച്ചന നടത്തുന്നതും ഉത്തമമാണ്.
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ധനപരമായി ചിലവുകള്‍ വര്‍ദ്ധിക്കും . ശത്രുക്കള്‍ വര്‍ദ്ധിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അധിക ചിലവുകള്‍ ഉണ്ടാകും. സിനിമാ , സീരിയല്‍ രംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും . മുന്‍കോപം നിയന്ത്രിക്കുക . ക്ഷേത്ര ദര്‍ശനം മുഖേന മനസിനു സമാധാനം ലഭിക്കും . ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും . ശാസ്താപ്രീതി വരുത്തുക.
മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിവാഹാദി കര്‍മ്മങ്ങളില്‍ പങ്കെടുക്കും .സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അഭിമാനം സംരക്ഷിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് . ആഡംര വസ്തുക്കള്‍ക്കായി പണം ചില വഴിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാദ്ധ്യത വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദര്‍ശനം, പാല്പായസ നിവേദ്യം, മഹാസുദര്‍ശന യന്ത്രം ഇവ പരിഹാരം
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല് കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. മാതൃ ഗുണം ലഭിക്കും. സാമ്പത്തികപിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ദാമ്പത്യ ജീവിതം അസംതൃപ്ത മായിരിക്കും. പിതാവിനു ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും..സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്ക്ക്സാധ്യത. ദൂരയാത്രകള് വേണ്ടി വരും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക . പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതസ്ഥാന ചലനം ഉണ്ടാകും . ഭദ്രകാളിക്ക്കടുംപായസം നിവേദിക്കുക, ഭഗവതി ക്ഷേത്ര ദര്‍ശനം, ഉത്തമം.
മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഗൃഹ നിര്‍മ്മാണപ്രവര്‍ത്തന ങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ധാരാളം ചെറു യാത്രകള്‍ ആവശ്യ മായിവരും. ഡോക്ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. മാതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നു ചേരും. സന്താനങ്ങളുടെ അഭിവൃദ്ധിയില്‍ മനസന്തോഷം വര്‍ദ്ധിക്കും. ഏഴരശനി കാലമായതിനാല്‍ ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും സഹോദരന്റെ വിവാഹത്തിന് തീരുമാനമുണ്ടണ്ടാകും. ശ്രീകൃഷ്ണന് പാല്പായസം കഴിപ്പിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.