
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.സന്താനങ്ങള്‍ മുഖേന മനക്ലേശത്തിനു സാധ്യത. ഇന്‍ഷൂറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടിവരും. ഉദ്ദ്യോഗാര്ത്ഥികള്ക്കു ടെസ്റ്റിലും ഇന്റവ്യുവിലും മെച്ചപ്പെട്ട പ്രകടം കാഴ്ച്ച വയ്ക്കാന്‍ സാധിക്കും. മുന്‍കോപം നിയന്ത്രിക്കുക. നീര്ദോഷസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകും. ആഡംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്തു സഹായസഹകരണങ്ങള്‍ ലഭിക്കും. ഹനുമാന് സ്വാമിക്ക് വടമാല ചാര്‍ത്തുക
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)
ഉദ്ദ്യോഗസംബന്ധമായി ദൂരയാത്രകള് ആവശ്യമായിവരും. ദാമ്പത്യ ജീവിതം സംതൃപ്ത മായിരിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂലങ്ങള്‍ ലഭിക്കാന്‍ തടസ്സം നേരിടും. ഗവേഷണ വിദാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ തടസ്സങ്ങള്‍ നേരിടും. പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുമതി ലഭിക്കും. വിവാഹാമംഗളകര്മ്മങ്ങളില് പങ്കെടുക്കും. മാതൃകലഹം ഉണ്ടാകും, കണ്ടകശ്ശനികാലമായതിനാല് തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക വിദ്യാര്‍ത്ഥികള്‍ക്കു അദ്ധ്വാനഭാരം വര്‍ദ്ധിക്കും ദോഷപരിഹാരമായി ആറ്റുകാല്‍ ഭഗവതിക്ക് കലശാഭിഷേകം നടത്തുക.
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. സന്താനങ്ങള്‍ മുഖേന മനക്ലേശത്തിനു സാധ്യത. ഗൃഹ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലസമയം. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. സഹോദരസ്ഥാനീയര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കുക. കുടുംബകലഹങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ വരും. ദോഷപരിഹാരമായി ശനിയാഴ്ചദിവസം ശാസ്താക്ഷേത്ര ദര്‍ശനം, ശാസ്താവിന് ഭസ്മാഭിഷേകം കഴിപ്പിക്കുക.
കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. ലാഭകരമായി നടന്നുകൊണ്ടിരുന്ന സംരഭങ്ങള്‍ക്ക് താല്‍ക്കാലികമായി മന്ദത അനുഭവപ്പെടും അപവാദാരോപണങ്ങള് കേള്‍ക്കേണ്ടി വരും, അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തസ്ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. മാതാവിന്റെ ആരോഗ്യകാര്യങ്ങല്ക്കായി പണം ചിലവഴിക്കും. തൊഴില്‍ തടസ്സങ്ങള്‍ നേരിടും മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും .ഉപരിപഠനത്തിനു ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. ദോഷപരിഹാരമായി നരസിംഹമൂര്‍ത്തിയ്ക്ക് ചുവന്ന പുഷ്പങ്ങള്‍കൊണ്ട് മാല, അര്‍ച്ചന ഇവ നടത്തുക.
ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . വ്യാപാര വ്യവസായ രംഗത്ത് പുരോഗതി ഉണ്ടാകും. സ്വന്തം ആഗ്രഹം നടപ്പിലാക്കാന്‍ ശ്രമിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം കണ്ടകശ്ശനികാലമായതിനാല്. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്ട്രീയപ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. അപകട സാദ്ധ്യതയുള്ളതിനാല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. അലര്‍ജിസംബന്ധമായ രോഗങ്ങള്‍ മൂര്‍ഛിക്കും. ഭര്‍ത്താവിന്റെ പെരുമാറ്റം മനസ്സിനെ വേദനിപ്പിക്കും. ദോഷപരിഹാരമായി ശ്രീകൃഷ്ണന് തൃകൈ വെണ്ണ നല്‍കുക. ഗായത്രീ മന്ത്രം ജപിക്കുക.
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആഘോഷ വേളകളില്‍ പങ്കെടുക്കും . സല്‍ക്കാരങ്ങളില്‍ പ്രിയം വര്‍ദ്ധിക്കും അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. സാഹസിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷതത്വം ഉറപ്പുവരുത്തണം. അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെമാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. മന:ക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും . ഔഷധ സേവ ആവശ്യമായി വരും. ദോഷപരിഹാരമായി ചാമുണ്ഡീ ദേവിക്ക് കുങ്കുമാര്‍ച്ചന നടത്തുക.
തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക രംഗത്ത് മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതലായി പുരോഗതി ഉണ്ടാകും. സന്താനങ്ങള്‍ പ്രശസ്തിയിലേയ്ക്ക് ഉയരും. ഏതു പ്രതിസന്ധിയും അതിജീവിക്കാന്‍ പ്രത്യേകം വൈഭവം ഉണ്ടാകും. വിശേഷ വസ്ത്രാഭരണങ്ങള്‍ ലഭിക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസ്സങ്ങള്‍ മാറി കിട്ടും സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. ദോഷപരിഹാരമായി ശനിയാഴ്ചദിവസം ശിവക്ഷേത്ര ദര്‍ശനം, അനുകൂലം. ശനിപ്രീതി വരുത്തുക
വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃകേട്ട)
ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. വാക്ക്ചാതപര്യം പ്രകടമാക്കും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ മുഖേന നിദ്രാഭംഗം അനുഭവപ്പെടും. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. ഭൃത്യഗുണം ഉണ്ടാകും. കണ്ടകശ്ശനികാലമായതിനാല് ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ ശ്രദ്ധിക്കണം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. വിചാരിച്ചതു പോലെ ഒരു കാര്യവും സുഗമമായി നീങ്ങുകയില്ല.. ദോഷപരിഹാരമായി ഞായറാഴ്ച വ്രതം, സൂര്യ നമസ്ക്കാരം, സുര്യ ഗായത്രി പരിഹാരമാകുന്നു.
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യ വിജയം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്ദ്യോഗസ്ഥരില്‍ നിന്നും അനുകൂല നീക്കുപോക്ക് ഉണ്ടാകും. പിതാവിനു ശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടും. വീടോ സ്ഥലമോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുകനല്‍കാന്‍ സാധിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഭാര്യ മുഖേന ജീവിതരീതിക്കു മാറ്റം ഉണ്ടാകും. കലാകാരന്മാര്ക്ക് ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ജോലിയില്‍ ആത്മാര്‍ത്ഥത പാലിക്കുന്നതുകൊണ്ട് മേലധി കാരികളുടെ പ്രശംസ പിടിച്ചു പറ്റാന്‍ കഴിയും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ദോഷപരിഹാരമായി ഭഗവതി ക്ഷേത്ര ദര്‍ശനം, ചുവപ്പ് പട്ട് സമര്‍പ്പിക്കുന്നത് ഉത്തമം.
മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദി കലകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. രോഗാരിഷ്ടതകള്‍ ഉണ്ടാകും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം . തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കുക. വിദേശ യാത്രക്കു ശ്രമിച്ചിരുന്നവര്ക്കു ആഗ്രഹസാഫല്യം ഉണ്ടാകും. ദാമ്പത്യജീവിതത്തില്‍ പല പ്രശ്നങ്ങളും ഉടലെടുക്കും. ദോഷപരിഹാരമായി ആറ്റുകാല്‍ ഭഗവതിക്ക് കലശാഭിഷേകം നടത്തുക
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നതവിജയം ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പതിവിലും അധികം ധനചിലവ് ഉണ്ടാകും. പെട്ടെന്നു ക്ഷോഭമുണ്ടാവാതെ ശ്രദ്ധിക്കണം. കര്മ്മപുഷ്ടിക്കു തടസ്സങ്ങള്‍ നേരിടും. കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. മന:ക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മന:സമാധാനം കുറയും. പൊതുവെ എല്ലാകാര്യങ്ങളിലും അലസത പ്രകടമാക്കും . ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂര്ഛിക്കാതിരിക്കുവാന് ശ്രദ്ധിക്കണം. സന്താനസുഖക്കുറവ് അനുഭവപ്പെടും. ദോഷപരിഹാരമായി വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദര്‍ശനം, പാല്പായസ നിവേദ്യം , ഇവ പരിഹാരം.
മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. വിവാഹാലോചനകള്‍ക്ക് സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായങ്ങള്‍ ഉണ്ടാകും നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടി വരും. ഏഴരശനികാലമായതിനാല്‍ വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. അപകീര്‍ത്തിക്കു സാധ്യതയുള്ളതിനാല്‍ എല്ലാകാര്യത്തിലും പ്രത്യേകശ്രദ്ധ ആവശ്യമായി വരും . സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ ഉണ്ടാകും . മഹാഗണപതിക്ക് കറുക മാല ചാര്‍ത്തുക.